മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യ 133-ാം സ്ഥാനത്ത്

0

ലോകരാജ്യങ്ങള്‍ക്കിടയില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യ 133-ാം സ്ഥാനത്ത്. 180 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയുള്ള പുതിയ പ്രസ്സ് ഫ്രീഡം ഇന്‍ഡെക്‌സിലാണ് ഇന്ത്യയുടെ സ്ഥാനം വിലയിരുത്തിയത് .

പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യം ഫിന്‍ലന്‍ഡാണ്. നെതര്‍ലന്‍ഡ്‌സ് രണ്ടാം സ്ഥാനത്തും നോര്‍വെ മൂന്നാം സ്ഥാനത്തുമാണ്. ഇത് തുടര്‍ച്ചയായ ആറാം വര്‍ഷമാണ് ഫിന്‍ലന്‍ഡ് പ്രസ്സ് ഫ്രീഡം ഇന്‍ഡക്‌സ് പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. കഴിഞ്ഞ വര്‍ഷം 136 ആം സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളും മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ വളരെ പിന്നിലാണ്. പാകിസ്ഥാന്‍ 147 ഉം ശ്രീലങ്ക 141 ഉം അഫ്ഗാനിസ്ഥാന്‍ 120 ഉം ബംഗ്ലാദേശ് 144 ഉം സ്ഥാനത്താണ്. പാരീസ് ആസ്ഥാനമായുള്ള റിപ്പോര്‍ട്ടേഴ്‌സ് വിത്ത്ഔട്ട് ബോര്‍ഡേഴ്‌സ് ആണ് പ്രസ് ഫ്രീഡം ഇന്‍ഡെക്‌സ് പുറത്തുവിട്ടിരിക്കുന്നത്.

ആഗോളതലത്തില്‍ തന്നെ മാധ്യമസ്വാതന്ത്ര്യത്തിന് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന സമയമാണിതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരുകളില്‍ നിന്നുള്ള സമ്മര്‍ദ്ദവും ആശയങ്ങളും സ്വകാര്യ മേഖലയുടെ താല്‍പ്പര്യങ്ങളും മാധ്യമ സ്വാതന്ത്ര്യത്തിന് ഭീഷണിയാകുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത് .