ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ധന്‍ പാകിസ്ഥാന്‍ കസ്റ്റഡിയിലുണ്ടെന്ന് ഇന്ത്യ സ്ഥിരീകരിച്ചതോടെ ധീര ജവാനെ തിരിക്കിച്ചെടുക്കാനായി നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യവുമായി രാജ്യം ഒറ്റകെട്ടായി ‘ബ്രിംഗ് ബാക്ക് അഭിനന്ദന്‍’ എന്ന ഹാഷ്ടാഗോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ക്യാമ്പയിൻ
ആരംഭിച്ചു.
പാക്കിസ്ഥാന്‍റെ പിടിയിലായ അഭിനന്ദനെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്ന വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചത് അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണെന്ന് ഇന്ത്യ വ്യക്തമാക്കി. ജനീവ കണ്‍വന്‍ഷന്‍ പ്രകാരം സൈനികരോട് കാണിക്കേണ്ട മര്യാദകൾ ഒന്നുംതന്നെ പാകിസ്ഥാൻ ഇന്ത്യന്‍ വൈമാനികനോട് കാണിച്ചില്ലെന്നും ഇന്ത്യ കുറ്റപ്പെടുത്തി.
കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥന് എല്ലാ സുരക്ഷയും നല്‍കേണ്ട ഉത്തരവാദിത്തം പാക്കിസ്ഥാനുണ്ടെന്നും അദ്ദേഹം സുരക്ഷിതനായി മടങ്ങിയെത്തുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.