പു​തു​വ​ർ​ഷ​ദി​ന​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കു​ഞ്ഞു​ങ്ങ​ൾ ജ​നി​ച്ച​ത് ഇ​ന്ത്യ​യിൽ

പു​തു​വ​ർ​ഷ​ദി​ന​ത്തി​ൽ  ഏ​റ്റ​വും കൂ​ടു​ത​ൽ  കു​ഞ്ഞു​ങ്ങ​ൾ ജ​നി​ച്ച​ത്  ഇ​ന്ത്യ​യിൽ
new born baby

ലോ​ക​ത്തി​ൽ ഏ​റ്റ​വും അ​ധി​കം ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റു​മെ​ന്ന് നേ​ര​ത്തെ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ പ്ര​വ​ചി​ച്ചി​രു​ന്നു. ഇ​ത് അ​ന്വ​ർ​ത്ഥ​മാ​ക്കും​വി​ധ​മാ​ണ് പുതുവർഷ ദിനത്തിൽ ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ ജനിച്ചത് ഇന്ത്യയിലാണെന്ന യു​നി​സെ​ഫ് പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടു​ക​ൾ വ്യക്തമാക്കുന്നത്.  പു​തു​വ​ത്സ​ര​ദി​ന​ത്തി​ൽ ഇ​ന്ത്യ​യി​ൽ 69,944 ശി​ശു​ക്ക​ൾ പി​റ​ന്നു​വീ​ണെ​ന്നാ​ണ് റിപ്പോർട്ട്. ചൈ​ന​യി​ൽ 44,940 ശി​ശു​ക്ക​ളും നൈ​ജീ​രി​യ​യി​ൽ 25,685 ശി​ശു​ക്ക​ളും പു​തു​വ​ർ​ഷ​ത്തി​ൽ ജ​നി​ച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ​ശി​ശു​ക്ക​ളു​ടെ ജ​ന​ന നി​ര​ക്കി​ൽ പാ​ക്കി​സ്ഥാ​ൻ നാ​ലാം​സ്ഥാ​ന​ത്തും(15,112) ബം​ഗ്ലാ​ദേ​ശ് എ​ട്ടാം​സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത് (8,428).
പു​തു​വ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ഉ​ൾ​പ്പ​ടെ​യു​ള്ള വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി 3,95,072 ശി​ശു​ക്ക​ൾ ജ​നി​ച്ചി​രി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും ആ ​കു​ഞ്ഞു​ങ്ങ​ളെ ആ​രോ​ഗ്യ​ത്തോ​ടെ പ​രി​പാ​ലി​ക്കു​ക എ​ന്ന​താ​ണ് യു​നി​സെ​ഫ് ഉ​ൾ​പ്പ​ടെ​യു​ള്ള അ​ധി​കൃ​ത​രു​ടെ ക​ട​മ​യെ​ന്നും യു​നി​സെ​ഫ് ഡെ​പ്യൂ​ട്ടി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഷാ​ർ​ല​റ്റ് പെ​ട്രി ഗോ​ർ​നി​റ്റ്സ്ക പ​റ​ഞ്ഞു.
 നി​ല​വി​ൽ ഏ​ക​ദേ​ശം 133 കോ​ടി ജ​ന​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ലു​ള്ള​ത്. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ നി​ഗ​മ​ന​മ​നു​സ​രി​ച്ച് ജ​ന​സം​ഖ്യ​യി​ൽ 2024- ഓ​ടെ ഇ​ന്ത്യ ഒ​ന്നാ​മ​തെ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ