പരിശീലനപറക്കലിനിടെ മിഗ് 21 വിമാനം തകര്‍ന്നു; പൈലറ്റ് കൊല്ലപ്പെട്ടു

Share

മിഗ് 21 ബൈസണ്‍ വിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു. വ്യോമസേനയുടെ ബേസില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടയില്‍ മിഗ് 21 ബൈസണ്‍ വിമാനം തകരുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം ഗ്രൂപ്പ് ക്യാപ്റ്റന്‍ എ ഗുപ്തയാണ് കൊല്ലപ്പെട്ടത്.

പതിവ് പരിശീലനത്തിനിടെയായിരുന്നു അപകടം. പറന്നുയര്‍ന്ന വിമാനം ഉടൻ അപകടത്തില്‍പ്പെടുകയായിരുന്നുവെന്ന് വ്യോമസേന വ്യക്തമാക്കി. അപകടകാരണം കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

മിഗ് വിമാനം അപകടത്തില്‍പ്പെടുന്ന വര്‍ഷത്തെ രണ്ടാമത്തെ സംഭവമാണ് ഇത്. നേരത്തെ ജനുവരിയില്‍ മിഗ് 21 ബൈസണ്‍ വിമാനം പരിശീലന പറക്കലിനിടെ ഗുരുതര സാങ്കേതിക തകരാര്‍ നേരിട്ടിരുന്നു. കൃത്യസമയത്ത് പൈലറ്റ് ഇജക്ട് ചെയ്ത് പുറത്തെത്തിയത് മൂലം ആളപായം ഒഴിവായിരുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ