ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ പ്രവാസി മരിച്ചു

Share

റിയാദ്: സൗദി അറേബ്യയിലെ ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ പ്രവാസി മരിച്ചു. തമിഴ്‍നാട് രാമനാഥപുരം ജില്ലയിലെ സിക്കല്‍ സ്വദേശി വെട്രിവേല്‍ മുരുകനാണ് (32) മരിച്ചത്. ജിസാനിലെ ഖഹ്‍താനി ബ്ലോക്ക് ഫാക്ടറിയിലുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ പത്ത് വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന മുരുകന്‍ രണ്ട് വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി മടങ്ങിവന്നത്. അച്ഛന്‍ കതിരേശന്‍. ഭാര്യ - ധര്‍മപ്രഭ. സഹോദരന്‍ ഗോവിന്ദന്‍ സാംതയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്നു. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാമൂഹിക പ്രവര്‍ത്തകന്‍ സണ്ണി ഓതറ രംഗത്തുണ്ട്.

Read more

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

ചെന്നൈ: ക്വാലാലംപൂരിൽ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന മലേഷ്യ എയർലൈൻസ് വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. രണ്ടാമത്തെ എൻജി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ