അബുദാബിയിൽ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇന്ത്യക്കാരനു ഒരു കോടി ദിർഹം(18.62 കോടി) സമ്മാനമായി ലഭിച്ചു.അബുദാബിയില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ രവീന്ദ്ര ബോലൂറിനാണ് ബുധനാഴ്ച ഒന്നാം സമ്മാനം ലഭിച്ചത്. തുടര്‍ച്ചയായി ഇത് നാലാം തവണയാണ് ഇന്ത്യക്കാരന് ഒന്നാം സമ്മാനം ലഭിക്കുന്നത്.
രണ്ടാം സമ്മാനമായ ലാൻഡ് റോവർ ലഭിച്ചതും ഇന്ത്യക്കാരനായ കുമാര ഗണേശനാണ്.പത്തു ഭാഗ്യശാലികളിൽ അഞ്ചു പേർ ഇന്ത്യക്കാരാണ്. 80,000, 20,000, 10,000 ദിർഹംവീതമാണ് മറ്റ ഇന്ത്യക്കാർർക്ക് ലഭിച്ചത്. കഴിഞ്ഞ മൂന്നു തവണത്തെ നറുക്കെടുപ്പിലും മലയാളികൾക്കായിരുന്നു സമ്മാനം.
നറുക്കെടുത്ത ഉടനെ ഇക്കാര്യം അറിയിക്കാനായി അധികൃതര്‍ വേദിയില്‍ വെച്ചുതന്ന രവീന്ദ്രയെ ഫോണില്‍ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഇന്ത്യന്‍ നമ്പറിലും യുഎഇ നമ്പറിലും വിളിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല.
ഒടുവില്‍ യുഎഇ നമ്പറില്‍ വിളിച്ചപ്പോള്‍ രവീന്ദ്രയുടെ മകള്‍ ഫോണെടുത്തു. ആളിപ്പോള്‍ മുംബൈയിലാണെന്നും ഒരാഴ്ച കഴിഞ്ഞ് വിളിക്കാനുമായിരുന്നു മകളുടെ മറുപടി. എന്നാല്‍ ഒരു അത്യാവശ്യ കാര്യം പറയാനുണ്ടെന്നും അത് കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന് സന്തോഷമാകുമെന്നും പറഞ്ഞെങ്കിലും നാളെ വിളിക്കാനായിരുന്നു മകള്‍ പറഞ്ഞത്.
ഇങ്ങനെയൊരാള്‍ വിളിച്ചിരുന്ന കാര്യം താന്‍ അച്ഛനോട് പറയാമെന്നും മകള്‍ പറഞ്ഞു. വിജയിയായ ഭാഗ്യവാനെ വിവരമറിയിക്കാന്‍ കാത്തിരിക്കുകയാണ് അബുദാബി ഡ്യൂട്ടി ഫ്രീ അധികൃതര്‍. ഏപ്രില്‍ 27ന് മാത്രമേ അദ്ദേഹം തിരികെ യുഎഇയില്‍ എത്തൂ എന്നാണ് വിവരം.