യുഎസിൽ ഇന്ത്യൻ വംശജൻ മകന്റെ വെടിയേറ്റു മരിച്ചു; മാതാവ് ഓടിരക്ഷപെട്ടു

യുഎസിൽ ഇന്ത്യൻ വംശജൻ മകന്റെ വെടിയേറ്റു മരിച്ചു; മാതാവ് ഓടിരക്ഷപെട്ടു
sohan

ഫിലഡൽഫിയ∙ യുഎസിൽ ഇന്ത്യൻ വംശജൻ മകന്റെ വെടിയേറ്റു മരിച്ചു. നോർത്ത് ഈസ്റ്റ് ഫിലഡൽഫിയയിലെ ബെസെൽറ്റൺ സെക്ഷനിൽ താമസിക്കുന്ന മഹേന്ദ്ര ബി പഞ്ചറൊളിയ (60)  ആണു സ്വന്തം വീട്ടിൽവെച്ച് മകന്‍റെ വെടിയേറ്റു മരിച്ചത്.

പ്രതിയായ മകൻ സോഹൻ പഞ്ചറൊളിയ രാത്രി 9:30 നു  ബാത്‌റൂമിൽ കയറി തോക്കിൽ തിര നിറച്ച ശേഷം ആദ്യം അലക്ഷ്യമായി വെടി ഉതിർത്തു. തുടർന്നു പിതാവും മാതാവും ടീവി കണ്ടു കൊണ്ടിരിക്കുകയായിരുന്ന സ്വീകരണ മുറിയിലെത്തുകയും പിതാവിനു നേരെ വെടി ഉതിർക്കുകയുമായിരുന്നു. മാതാവ് പുറത്തേക്കോടി രക്ഷപെട്ടു.

മനോരോഗിയായ മകൻ യാതൊരു പ്രകോപനവും കൂടാതെയാണ് വെടി ഉതിർത്തതെന്നും അവർ പൊലീസിനോടു പറഞ്ഞു.31 വയസുള്ള സോഹൻ സ്കിസോഫ്രീനിയ (Schizophrenia) എന്ന മനോരോഗത്തിനുടമയാണെന്നും  മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു.

പ്രതി സംഭവ ശേഷം തോക്കുമായി  കടന്നുകളഞ്ഞതായും അപകടകാരിയാണെന്നും പോലീസ് അറിയിച്ചു. പ്രതി സഞ്ചരിച്ച ചാര നിറത്തിലുള്ള കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെടുത്തിട്ടുണ്ട്. 180 പൗണ്ട് തൂക്കവും 5 അടി 15 ഇഞ്ച് ഉയരവുമുള്ള പ്രതി അവസാനം കാണുമ്പോൾ  ഓറഞ്ച് ടി ഷർട്ടും ചന്ദന കളർ ട്രൗസറുമാണ് ധരിച്ചത്. തല മൊട്ടയടിച്ചിട്ടുണ്ട്. പ്രതിയെക്കുറിച്ച് എന്തെങ്കിലും  വിവരം ലഭിക്കുന്നവർ  215-686-3334 അല്ലെങ്കിൽ 911 എന്ന നമ്പറിൽ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.

Read more

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം ഗണേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കുടുംബ പ്രശ്

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി

ന്യൂഡൽഹി: തമിഴ്നാട്ടിലെ മധുര വിമാനത്താവളം അന്താരാഷ്‌ട്ര വിമാനത്താവളമായി ഉയർത്താനും ജൽ ജീവൻ മിഷൻ 2028 വരെ നീട്ടാനും പ്രധാനമന്ത്രി നരേന്ദ്