പാസ്‌പോർട്ട് അപേക്ഷകർക്ക് സന്തോഷവാർത്ത

പാസ്‌പോർട്ട് അപേക്ഷകർക്ക് സന്തോഷവാർത്ത. എട്ട് വയസ്സിൽ താഴെയുള്ളവരുടേയും 60 വയസ്സിന് മുകളിലുള്ളവരുടേയും പാസ്‌പോർട്ട് അപേക്ഷക്കുള്ള ഫീസ് കുറച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.

പാസ്‌പോർട്ട് അപേക്ഷകർക്ക് സന്തോഷവാർത്ത
passport

പാസ്‌പോർട്ട് അപേക്ഷകർക്ക് സന്തോഷവാർത്ത. എട്ട് വയസ്സിൽ താഴെയുള്ളവരുടേയും 60 വയസ്സിന് മുകളിലുള്ളവരുടേയും പാസ്‌പോർട്ട് അപേക്ഷക്കുള്ള ഫീസ് കുറച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പുതുതായി നൽകുന്ന പാസ്‌പോർട്ടുകളിൽ ഹിന്ദി, ഇംഗ്‌ളിഷ് എന്നീ രണ്ടു ഭാഷകൾ ഉപയോഗിക്കുമെന്നും അവർ പറഞ്ഞു. പാസ്‌പോർട്ടിൽ നിലവിൽ ഉപയോഗിക്കുന്ന ഭാഷ ഇംഗ്‌ളീഷ് മാത്രമാണ്.

1967ൽ നിലവിൽ വന്ന പാസ്‌പോർട്ട് ആക്ടിന് 50 വയസ് തികയുന്ന വേളയിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. പാസ്‌പോർട്ട് ലഭിക്കുന്നതിനുള്ള നടപടികൾ സുഗമമാക്കുന്ന നിയമങ്ങൾ കൊണ്ടുവരുന്നതിൻറെ ഭാഗമായാണ് ഈ നടപടിയും. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനമില്ലാത്ത ആളുകള്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ മാത്രമുള്ള പാസ്‌പോര്‍ട്ട് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇന്ത്യയില്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ച്ച പോസ്റ്റ്ഓഫീസുകളില്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഏതാണ്ട് 250 ഓളം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളാണ് തുറന്നത്. 50 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ഒരു പാസ്‌പോര്‍ട്ട് ഓഫീസ് എന്ന ലക്ഷ്യത്തോടെയാണ് മുന്നേറ്റമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ