ഇന്ത്യന്‍ റെയില്‍വേ മാറുന്നു; ടിക്കറ്റ് ബുക്കിങ്ങിനായി പുതിയ ചട്ടങ്ങള്‍

റെയില്‍വേ ടിക്കറ്റ് ബുക്കിങ്ങിനായി പുതിയ ചട്ടങ്ങള്‍ നിലവില്‍ വന്നു. ഓണ്‍ലൈന്‍ ബുക്കിങ്ങിന് ലഭിക്കുന്ന സമയം, ടിക്കറ്റ് ബുക്ക് ചെയ്യാനുളള കാലാവധി, റീഫണ്ട് എന്നിവയുടെ കാര്യത്തിലാണ് പ്രധാനമായുളള മാറ്റങ്ങള്‍ ഉണ്ടായിട്ടുളളത്.

ഇന്ത്യന്‍ റെയില്‍വേ മാറുന്നു; ടിക്കറ്റ് ബുക്കിങ്ങിനായി പുതിയ ചട്ടങ്ങള്‍
railway

റെയില്‍വേ ടിക്കറ്റ് ബുക്കിങ്ങിനായി പുതിയ ചട്ടങ്ങള്‍ നിലവില്‍ വന്നു. ഓണ്‍ലൈന്‍ ബുക്കിങ്ങിന് ലഭിക്കുന്ന സമയം, ടിക്കറ്റ് ബുക്ക് ചെയ്യാനുളള കാലാവധി, റീഫണ്ട് എന്നിവയുടെ കാര്യത്തിലാണ് പ്രധാനമായുളള മാറ്റങ്ങള്‍ ഉണ്ടായിട്ടുളളത്.

ഇതുപ്രകാരം  120 ദിവസം മുമ്പ് വരെ യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. ആറ് ടിക്കറ്റുകള്‍ ഒരു ഉപയോക്താവിന് ഒരു യൂസര്‍ ഐഡിയില്‍ നിന്നും ഒരു മാസം ബുക്ക് ചെയ്യാം. ഐ ആര്‍ സി ടി സി ഓണ്‍ലൈനില്‍ ആധാര്‍ വെരിഫൈ ചെയ്തിട്ടുളള ഉപയോക്താക്കള്‍ക്ക് മാസം 12 ടിക്കറ്റ് വരെ ബുക്ക് ചെയ്യാം. രാവിലെ എട്ട് മണിക്കും പത്ത് മണിക്കും ഇടയ്ക്ക് ഒരു യൂസര്‍ ഐഡിയില്‍ നിന്നും മാക്‌സിമം രണ്ട് ടിക്കറ്റുകള്‍ മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കുകയുളളൂ.

അതേസമയം ഒരു യുസര്‍ ഐ ഡിയില്‍ നിന്നും രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ട് വരെയുളള സമയത്ത് രണ്ട് തത്കാല്‍ ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കുയുളളൂ. യാത്രയ്ക്ക് ഒരു ദിവസം മുമ്പ് തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. എ സി ടിക്കറ്റുകള്‍ രാവിലെ പത്ത് മണിമുതലും സ്‌ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ രാവിലെ പതിനൊന്ന് മണിമുതലും ബുക്ക് ചെയ്യാന്‍ സാധിക്കും.

ടിക്കറ്റ് ബുക്കിങ് ഏജന്‍സിയുളളവര്‍ക്ക് രാവിലെ എട്ട് മുതല്‍ എട്ടരവരെയും പത്ത് മുതല്‍ 10.30 വരെയും പതിനൊന്ന് മുതല്‍ 11.30 വരെയും ടിക്കറ്റ് ബുക്കിങ്ങിന് അനുമതിയുണ്ട്. എന്നാല്‍ അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ക്ക് തത്കാല്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുന്ന സമയത്ത് ആദ്യ അരമണിക്കൂര്‍ നേരം ടിക്കറ്റ് ബുക്കിങ്ങിന് അനുമതിയില്ല. ഈ സമയം യാത്രക്കാര്‍ക്ക് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരം ലഭിക്കുന്നതിനാണ്. ഏജന്റുമാര്‍ ഒരേ സമയം നിരവധി ടിക്കറ്റുകള്‍ ബൂക്ക് ചെയ്യുന്നത് വഴി നേരിട്ട് ബുക്ക് ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് ലഭിക്കാതിരിക്കുന്ന അവസ്ഥ ഉണ്ടാകാതിരിക്കാനാണിത്.ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിന് സമയ ക്രമീകരണമുണ്ട്. യാത്രക്കാരുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്നതിനുളള സമയം 25 സെക്കന്‍ഡാണ്. യാത്രക്കാരുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിനിടത്തെ കാപ്ചയും പേയ്‌മെന്റ് പേജിലും വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് അഞ്ച് സെക്കന്‍ഡാണ് ലഭിക്കുക. നെറ്റ് ബാങ്കിങ് വഴിയുളള പേയ്‌മെന്റ് വണ്‍ ടൈം പാസ് വേഡ് ( ഒ ടി പി) വഴി ബാങ്കുകള്‍ പരിശോധിക്കണം.

യാത്രക്കാര്‍ക്ക് റീഫണ്ട് അവകാശപ്പെടാവുന്ന കാര്യങ്ങള്‍

ഷെഡ്യൂള്‍ ചെയ്ത സമയത്തിന് മൂന്ന് മണിക്കൂറിനകം ട്രെയിന്‍ പുറപ്പെട്ടില്ലെങ്കില്‍ യാത്ര ക്യാന്‍സല്‍ ചെയ്യുമ്പോള്‍ റീഫണ്ട് ലഭിക്കും.

ട്രെയിന്‍ വഴിമാറി പോകുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് അത് വഴി പോകേണ്ടതില്ലെങ്കില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് റീഫണ്ട് വാങ്ങാം

ബുക്ക് ചെയ്ത ക്ലാസിനേക്കാള്‍ താഴ്ന്ന ക്ലാസില്‍ യാത്ര ചെയ്യേണ്ടി വന്നാല്‍ യാത്ര ചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ റീഫണ്ട് വാങ്ങാം. താഴ്ന്ന ക്ലാസില്‍ യാത്ര ചെയ്താല്‍ അതില്‍ വ്യത്യാസമുളള തുക റീഫണ്ട് ആയി തിരികെ ലഭിക്കും.

ഐ ആര്‍ സി ടി സി ബുക്കിങ് ഓണ്‍ലൈന്‍ കൂടുതല്‍ ശക്തിപ്പെടുന്നതിനായി എടുത്ത നടപടികളുടെ ഭാഗമായാണ് മാറ്റങ്ങള്‍. ഈ മാറ്റങ്ങളെ കുറിച്ച് ലോകസഭയില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹ്‌യിന്‍ രേഖാമൂലമാണ് ഇക്കാര്യം അറിയിച്ചത്.

Read more

"ആറ്റുകാല്‍ അമ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ?"; ഫ്ലക്സ് ബോർഡുകൾ മാറ്റണമെന്ന് ഹൈക്കോടതി

"ആറ്റുകാല്‍ അമ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ?"; ഫ്ലക്സ് ബോർഡുകൾ മാറ്റണമെന്ന് ഹൈക്കോടതി

കൊച്ചി : ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകള്‍ ഉടൻ എടുത്തുമാറ്റണമെന്

മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി, 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽ ദാനം ഫെബ്രുവരി 25ന്; മുഖ്യമന്ത്രി

മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി, 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽ ദാനം ഫെബ്രുവരി 25ന്; മുഖ്യമന്ത്രി

വയനാട് ടൗൺഷിപ്പിന്റെ ആദ്യ ഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന്. 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽ ദാനം മുഖ്യമന്ത്രി നിർവഹിക്കും.വയനാട് ടൗ

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് ചോദ്യം ചെയ്തു

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് ചോദ്യം ചെയ്തു

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് ചോദ്യം ചെയ്തു. എസ് ശശിധരന്റെ നേതൃത്