സൗദി അറേബ്യയില്‍ വാഹനങ്ങൾ കൂട്ടിയിടിച്ച്​ ഇന്ത്യൻ അധ്യാപിക മരിച്ചു

Share

റിയാദ്​: സൗദി അറേബ്യയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച്​ ഇന്ത്യൻ അധ്യാപിക മരിച്ചു. ഉത്തർപ്രദേശ് ലക്നൗ സ്വദേശി ഫൗസിയ ഇഖ്തിദാറാണ്​ (49) ജിദ്ദയിലുണ്ടായ അപകടത്തിൽ മരിച്ചത്​.

ഭർത്താവും ഇതേ സ്‌കൂളിൽ കായികാധ്യാപകനുമായ ഖമറുൽ ഹസൻ ഗുരുതര പരിക്കുകളോടെ ജിദ്ദ ജിദാനി ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. ദമ്പതികൾ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചായിരുന്നു അപകടം. ബോയ്​സ്​ സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയായാണ്​ ഫൗസിയ.

മക്കളായ സൈദ് ഫൈസുൽ ഹസൻ, സൈദ് ഫാരിസുൽ ഹസൻ എന്നിവർ ഡൽഹിയിൽ വിദ്യാർഥികളാണ്​. ഫൗസിയയുടെ മൃതദേഹം ജിദ്ദയിൽ  ഖബറടക്കുമെന്ന് സഹ അധ്യാപകർ അറിയിച്ചു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ