ദുബായ്: ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്കിടെയുണ്ടായ ഗുരുതരാമായ പിഴവ് മൂലം ഇന്ത്യക്കാരി മരിച്ച സംഭവത്തില്‍ ദുബായ് ഹെല്‍ത്ത് അതോരിറ്റി (ഡിഎച്ച്എ) അന്വേഷണം തുടങ്ങി. മുംബൈ സ്വദേശി ബെറ്റി റിതാ ഫെര്‍ണാണ്ടസ് (42)ആണ് ശസ്ത്രക്രിയക്കിടെ മരിച്ചത്. മേയ് ഒന്‍പതിനായിരുന്നു മരണത്തിനാസ്പദമായ സംഭവം നടന്നത്.
ദുബായ് അല്‍ സഹ്റ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ഓരോ സമയത്തും രോഗിയുടെ വിവരങ്ങള്‍ ബന്ധുക്കളെ അറിയിച്ചിരുന്നെന്നാണ് ആശുപത്രി അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ബെറ്റിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ദുബായ് ഹെല്‍ത്ത് അതോരിറ്റി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ജന്മനാ ഇടുപ്പെല്ലിനുണ്ടായിരുന്ന വൈകല്യം പരിഹരിക്കുന്നതിനായാണ് അല്‍ സഹ്റ ആശുപത്രിയിലെ ഡോ. സമീഹ് തറബിചിയുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തിയത്. എന്നാൽ ശസ്ത്രക്രിയക്കിടെയുണ്ടായ ഗുരുതരാവസ്ഥകള്‍ കാരണം ബെറ്റി മരിയ്ക്കുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ നൽകുന്ന വിവരം.