ചരിത്രം നിമിഷം; ഇന്ത്യൻ വനിതകൾ ഹോക്കി സെമിയിൽ

Share

ടോക്കിയോ∙ ഒളിംപിക് ഹോക്കിയിൽ പുതു ചരിത്രമെഴുതി ഇന്ത്യൻ വനിതാ ടീം സെമി ഫൈനലിൽ. ഇതാദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ഒളിമ്പിക്‌സിന്റെ സെമിയില്‍ പ്രവേശിക്കുന്നത്. ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പറുകാരായ ഓസ്‌ട്രേലിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചാണ് ഇന്ത്യ ഈ അഭിമാന നേട്ടം കുറിച്ചത്. 22–ാം മിനിറ്റിൽ ഗുർജിത് കൗറാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. ടോക്കിയോ ഒളിംപിക്സിൽ ഗുർജീതിന്റെ ആദ്യ ഗോൾ കൂടിയാണിത്.

മത്സരത്തിൽ ഇന്ത്യയ്ക്ക് ലഭിച്ച ഒരേയൊരു പെനൽറ്റി കോർണറിൽനിന്നാണ് ഗുർജീത് കൗർ ലക്ഷ്യം കണ്ടത്. ഈ ലീഡ് അവസാന വരെ കരുത്തുറ്റ പ്രതിരോധം കൊണ്ട് കാത്തുസൂക്ഷിക്കുകയായിരുന്നു ഇന്ത്യ. ഗോള്‍കീപ്പര്‍ സവിതയുടെ അസാമാന്യ പ്രകടനമാണ് ഇന്ത്യയുടെ കോട്ട കാത്തത്.

മറുവശത്ത് ഓസ്ട്രേലിയയ്ക്ക് അഞ്ചിലധികം പെനൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധം ഭേദിക്കാനായില്ല. അവസാന മിനിറ്റുകളിൽ ഓസ്ട്രേലിയ കടുത്ത രീതിയിൽ സമനില ഗോളിനായി സമ്മർദ്ദം ചെലുത്തിയെങ്കിലും തുടർച്ചയായി പെനൽറ്റി കോർണറുകൾ വഴങ്ങി ഇന്ത്യൻ പ്രതിരോധം പിടിച്ചുനിന്നു.

ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടമാണിത്. 1980 മോസ്‌ക്കോ ഒളിമ്പിക്‌സില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍, അന്ന് സെമിഫൈനല്‍ ഉണ്ടായിരുന്നില്ല. ആകെ ആറ് ടീമുകളായിരുന്നു മത്സരിച്ചിരുന്നത്. പന്ത്രണ്ട് ടീമുകൾ മത്സരിച്ച 2016 റിയോ ഒളിമ്പിക്‌സില്‍ പന്ത്രണ്ടാം സ്ഥാനക്കാരായിരുന്നു ഇന്ത്യ. ഓഗസ്റ്റ് നാലിന് ബുധനാഴ്ച നടക്കുന്ന സെമിഫൈനലിൽ അർജന്റീനയാണ് ഇന്ത്യയുടെ എതിരാളി.

Read more

ചായയും ബൺ മസ്കയും കഴിച്ച് ഹോളിവുഡ് മൂവർസംഘം; മുംബൈ കഫേയെ ഞെട്ടിച്ച് 'സ്പൈഡർമാൻ' ടോം ഹോളണ്ടും ക്രിസ്റ്റഫർ നോളനും!

ചായയും ബൺ മസ്കയും കഴിച്ച് ഹോളിവുഡ് മൂവർസംഘം; മുംബൈ കഫേയെ ഞെട്ടിച്ച് 'സ്പൈഡർമാൻ' ടോം ഹോളണ്ടും ക്രിസ്റ്റഫർ നോളനും!

മുംബൈ: ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ക്രിസ്റ്റഫർ നോളൻ ചിത്രം 'ദി ഒഡീസി'യുടെ പ്രീമിയർ

സിനിമാ ലോകത്തിന് കനത്ത നഷ്ടം; ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; വിടപറഞ്ഞത് അർബുദത്തെ തോൽപ്പിച്ച പോരാളി

സിനിമാ ലോകത്തിന് കനത്ത നഷ്ടം; ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; വിടപറഞ്ഞത് അർബുദത്തെ തോൽപ്പിച്ച പോരാളി

സിഡ്നി: ലോകസിനിമയെ വിസ്മയിപ്പിച്ച 'ജുറാസിക് പാർക്ക്' ചിത്രങ്ങളിലൂടെ പ്രശസ്തനായ വിഖ്യാത ഹോളിവുഡ് നടൻ സാം നീൽ വിടവാങ്ങി. അർബു

'ചിത്രങ്ങൾ ഇനി സുരക്ഷിതം'; ഇൻസ്റ്റഗ്രാമിൽ നിന്ന് മ്യൂസ് ഇമേജ് പിൻവലിച്ച് മെറ്റ

'ചിത്രങ്ങൾ ഇനി സുരക്ഷിതം'; ഇൻസ്റ്റഗ്രാമിൽ നിന്ന് മ്യൂസ് ഇമേജ് പിൻവലിച്ച് മെറ്റ

ഡല്‍ഹി: ഇന്‍സ്റ്റഗ്രാമില്‍ അവതരിപ്പിച്ച വിവാദ ആര്‍ട്ടിഫിഷ്യല്‍ ഇൻ്റലിജന്‍സ് ഫീച്ചര്‍ നീക്കം ചെയ്ത് മെറ്റ. നാല് ദിവസം മുന്‍പ് അവതരിപ്പിച്