ഇന്ത്യൻ ഓയിലിനും ഭാരത് പെട്രോളിയത്തിനും അബുദാബിയിൽ എണ്ണ പര്യവേക്ഷണത്തിന് അനുമതി നൽകി അഡ്‌നോക്ക്

ഇന്ത്യൻ ഓയിലിനും ഭാരത് പെട്രോളിയത്തിനും അബുദാബിയിൽ  എണ്ണ പര്യവേക്ഷണത്തിന് അനുമതി നൽകി അഡ്‌നോക്ക്
Desktop17

അബുദാബി: ഇന്ത്യൻ ഓയിൽ കമ്പനിക്കും ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിനും അബുദാബിയിൽ എണ്ണ  പര്യവേക്ഷണത്തിന് അനുമതി നൽകി അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്‌നോക്ക്). അബുദാബി തീരത്തെ ഓൺഷോർ ബ്ലോക്ക് ഒന്നിലാണ്  എണ്ണപര്യവേക്ഷണത്തിന് അനുമതി ലഭിച്ചത്. അബുദാബി സുപ്രീം പെട്രോൾ കൗൺസിലിന്റെ അംഗീകാരപ്രകാരമാണ്  അനുമതി ലഭിച്ചത്. യു.എ.ഇ.യുടെയും ഇന്ത്യയുടെയും ഊർജരംഗത്തെ സഹകരണം ശക്തമാക്കുക എന്ന ലക്ഷയം നിറവേറ്റലാണ് ഇതിലൂടെ പ്രാവർത്തികമാക്കുന്നത്.

ഇന്ത്യൻഓയിൽ, ഭാരത് പെട്രോളിയം കൂട്ടുകെട്ടിന് തന്നെയായിരിക്കും പര്യവേക്ഷണ ഘട്ടത്തിന്റെ നൂറുശതമാനം പങ്കാളിത്തവും. പര്യവേക്ഷണത്തിനായുള്ള പങ്കാളിത്ത ഫീസും ബ്ലോക്ക് ഒന്നിൽനിന്നുള്ള എണ്ണ, പാചകവാതക മൂല്യനിർണയമടക്കമുള്ള പ്രവർത്തനങ്ങൾക്കുമായി 626 ദശലക്ഷം ദിർഹ(ഏകദേശം 1174കോടി രൂപ)ത്തിന്റെ നിക്ഷേപമാണ് കമ്പനികൾ നടത്തിയിട്ടുള്ളത്.

ഇവിടെ എണ്ണ  ഉത്‌പാദനം  തുടങ്ങി ക്കഴിഞ്ഞാൽ 60 ശതമാനത്തിന്റെ അവകാശം അഡ്‌നോക്കിനും 40 ശതമാനത്തിന്റെ അവകാശം ഇന്ത്യൻ കമ്പനികൾക്കുമായിരിക്കും. 35 വർഷത്തേക്ക് ഇതിനായുള്ള ഉടമ്പടിയിൽ അഡ്‌നോക് ഗ്രൂപ്പ് സി.ഇ.ഒ.യും സ്റ്റേറ്റ് മന്ത്രിയുമായ സുൽത്താൻ അൽ ജാബറും ഭാരത് പെട്രോളിയം കോർപ്പറേഷൻ ചെയർമാനും എം.ഡി.യുമായ ദുരൈസ്വാമി രാജ്കുമാർ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെയർമാൻ സഞ്ജീവ് സിങ് എന്നിവരും ഒപ്പുവെച്ചു. ഇന്ത്യയുടെ ഊർജസുരക്ഷാരംഗത്ത് പുത്തൻ ചുവടുവെപ്പാണ് അഡ്‌നോക്കുമായുള്ള കൂട്ടുകെട്ട്.ഓൺഷോർ ബ്ലോക്ക് ഒന്നിലാരംഭിക്കുന്ന എണ്ണപര്യവേക്ഷണം അഡ്‌നോക്കുമായുള്ള ചരിത്രപരമായ കൂട്ടുകെട്ട് കൂടുതൽ ശക്തമാക്കുമെന്ന് ദുരൈസ്വാമി രാജ്കുമാർ പറഞ്ഞു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു