ന്യൂഡൽഹി: കോടതി ഉത്തരവ് പ്രകാരം പോൺ സൈറ്റുകൾ നിരോധിച്ചിരുന്നു. എന്നാൽ ഈ നിരോധനത്തിന് പുല്ലു വില നൽകും വിധം പോൺ സൈറ്റുകൾ സന്ദർശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടി വരുന്നതായി റിപ്പോർട്ട് . വെബ് അനലിസ്റ്റിക് കമ്പനിയായ സിമിലർ വെബാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. കഴിഞ്ഞ സെപ്തംബർ 27 നാണ് അശ്ളീല സൈറ്റ് സന്ദർശനവുമായി ബന്ധപ്പെട്ട് കോടതി ഉത്തരവിറക്കിയത്.857 സൈറ്റുകൾ പൂട്ടാൻ ഉത്തരാഖണ്ഡ് ഹൈക്കോടതി നിർദ്ദേശിച്ചെങ്കിലും.ഇതിൽ 30 സൈറ്റുകളിൽ അശ്ളീല ദൃശ്യങ്ങളോ വീഡിയോകളോ ഇല്ലാത്തതിനാൽ ഇവയൊഴിവാക്കി 827 സൈറ്റുകൾ നിരോധിക്കാൻ ഇലക്ട്രോണിക്സ് ആൻഡ് ഐ ടി മന്ത്രാലയം തീരുമാനമെടുക്കുകയായിരുന്നു. നിയമം നിലവിൽ വന്നതോടെ നിരോധിക്കാതെ സൈറ്റുകൾ നോക്കുന്നവരുടെ എണ്ണം കൂടി. ചിലർ പുതിയ വെബ് സൈറ്റുകൾ അവതരിപ്പിച്ചും മറ്റു മാർഗങ്ങൾ തേടിയും സന്ദർശകരുടെ എണ്ണം കൂട്ടി..com അവസാനിക്കുന്ന വെബ് സൈറ്റുകൾ .tv യിലേക്ക് മാറി ഇതിലൂടെ നിരോധനത്തെ ഒരു പരിധിവരെ മറികടക്കാനാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിരോധിച്ചതിൽ 345 സൈറ്റുകൾ നിലവിൽ ലഭ്യമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട് കഴിഞ്ഞ വർഷം നവംബർ മുതൽ ഡിസംബർ വരെ ശരാശരി 2.8 ബില്യൺ ആളുകൾ പോൺ സൈറ്റുകൾ സന്ദർശിച്ചു. എന്നാൽ കഴിഞ്ഞ വർഷം ജനുവരി മുതൽ ഒക്ടോബർ വരേ ശരാശരി 2 .3 ബില്യൺ ആലുക്കൽ പോൺ സൈറ്റുകൾ സന്ദർശിച്ചതാണ് ഇതിലുണ്ടായിട്ടുള്ള വർദ്ധനവ്.
Latest Articles
‘ഷാമ്പൂ’ ആണെന്ന് കരുതി യമുനാ നദിയിലെ വിഷപ്പത കൊണ്ട് മുടി കഴുകി യുവതി
ഛാട്ട് പൂജയോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് അപകടമുന്നറിയിപ്പുകള്‍ വകവെക്കാതെ യമുനാ നദിയിലിറങ്ങി ആയിരങ്ങള്‍. മലിനീകരണത്തെ തുടര്‍ന്നുള്ള അപകടമുന്നറിയിപ്പുകള്‍ വകവെക്കാതെയാണ് ആയിരങ്ങള്‍ യമുനാ നദിയിലിറങ്ങിയത്. ദേശീയ മാധ്യമമായ ടൈംസ് നൗവാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
Popular News
‘കഥ പറയുമ്പോളിലെ അശോക് രാജിനെപ്പോലെ എന്റെ കുട്ടിക്കാലം ഓർക്കുന്നു, തക്കുടുകൾ കേരളത്തിന്റെ അഭിമാനം’: മമ്മൂട്ടി
സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഔദ്യോഗിക തുടക്കം. മഹാരാജാസ് കോളേജ് മൈതാനത്ത് നടക്കുന്ന കായിക മേളയ്ക്ക് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് ഒളിമ്പ്യൻ പിആര്‍ ശ്രീജേഷ് ദീപശിഖ തെളിയിച്ചു. നടൻ മമ്മൂട്ടിയും മുഖ്യാതിഥിയായി...
കേരളത്തിന്റെത് സൗഹൃദ അന്തരീക്ഷം, ഫഹദ് ഫാസിലും നസ്രിയയും ക്ഷേത്രത്തിലെത്തിയതിൽ എന്താണ് പ്രശ്നം: സുഭാഷിണി അലി
നടൻ ഫഹദ് ഫാസിലും ഭാര്യയും നടിയുമായ നസ്രിയയും വിവാഹ ചടങ്ങിന് ക്ഷേത്രത്തിലെത്തിയതിനെ വിമർശിച്ചുള്ള അഭിഭാഷകന്റെ വിവാദ പോസ്റ്റിനെതിരെ പ്രതികരണവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. ട്വിറ്ററിലൂടെയാണ് പ്രതികരണം.
ഇസ്രയേലിനെതിരെ ആണവ യുദ്ധ ഭീഷണിയുമായി ഇറാൻ
നിലനിൽപിനു വേണ്ടിയുള്ള യുദ്ധത്തിൽ ഇസ്ലാമിക് റിപ്പബ്ലിക് ആയ ഇറാൻ അതിന്റെ ആണവ സിദ്ധാന്തം പൊളിച്ചെഴുതുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയുടെ ഉപദേഷ്ടാവ് കമാൽ ഖരാസി. ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട...
ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ ജാഫർ ഖാദർ ഫവോറിനെ വധിച്ചതായി സ്ഥിരീകരിച്ച് ഇസ്രയേൽ
ജറൂസലം: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ ജാഫർ ഖാദർ ഫവോറിനെ വധിച്ചതായി ഇസ്രയേൽ. ഹിസ്ബുള്ളയുടെ നാസർ യൂണിറ്റിൽ മിസൈൽ, റോക്കറ്റ് വിഭാഗത്തിന്റെ തലവനായിരുന്നു ഇയാൾ. തെക്കൻ ലെബനനിലെ ജൗവയ്യയിൽ നടത്തിയ ആക്രമണത്തിലാണു...
ഇന്തോനേഷ്യയില്‍ അഗ്നിപർവ്വത സ്ഫോടനം; ലാവയിൽ വെന്തുരുകി വീടുകൾ, മരണം 9
കിഴക്കൻ ഇന്തോനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ഒൻപത് മരണം. ഏകദേശം 1,703 മീറ്റര്‍ ഉയരം വരുന്ന മൗണ്ട് ലെവോടോബിയിലെ ലാകി -ലാകി അഗ്നിപർവ്വതമാണ് ഞായറാഴ്ച പൊട്ടിത്തെറിച്ചത്. അപകടത്തിൽ ഗർത്തത്തിൽ നിന്ന് നാല്...