സുരക്ഷാ സാഹചര്യങ്ങൾ; സൗദി സർവീസുകൾ റദ്ദാക്കിയത് വീണ്ടും നീട്ടി ഇൻഡിഗോ

Share
സുരക്ഷാ സാഹചര്യങ്ങൾ; സൗദി സർവീസുകൾ റദ്ദാക്കിയത് വീണ്ടും നീട്ടി ഇൻഡിഗോ

സൗദി സർവീസുകൾ റദ്ദാക്കിയത് വീണ്ടും നീട്ടി ഇൻഡിഗോ. ജിദ്ദ, മദീന, റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നവംബർ 30 വരെ നിർത്തിവെച്ചു. നിലവിലെ സുരക്ഷാ സാഹചര്യങ്ങളാണ് കാരണമെന്ന് കമ്പനി അറിയിച്ചു. ജിദ്ദ, മദീന സർവീസുകൾ നവംബർ 21 വരെയായിരുന്നു നേരത്തെ റദ്ദാക്കിയിരുന്നത്. പുതിയ അറിയിപ്പ് പ്രകാരം ഇതും നവംബർ 30 വരെ നീട്ടി. ടിക്കറ്റ് ബുക്ക് ചെയ്ത സമയത്ത് യാത്രക്കാർ നൽകിയിട്ടുള്ള ഫോൺ നമ്പറിലേക്ക് സന്ദേശങ്ങൾ അയച്ച് കാര്യങ്ങൾ അറിയിക്കുന്നുണ്ട്.

യാത്രക്കാരുടെയും ഒപ്പം വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഇൻഡിഗോ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നത് എന്ന് കമ്പനി അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ്സ്, അകാസ എയർ എന്നിവയും നവംബർ അവസാനം വരെയുള്ള സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. എന്നാൽ സൌദി ദേശീയ വിമാനക്കമ്പനികളായ സൌദി എയർലൈൻസ്, ഫ്ലൈ നാസ് എന്നിവ ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിച്ചത് പ്രവാസി യാത്രക്കാർക്ക് ആശ്വാസം നൽ‌കുന്നുണ്ട്. ഈ രണ്ട് വിമാനക്കമ്പനികളും ജിദ്ദ കോഴിക്കോട് ഡയറക്ട് സർവീസും ആരംഭിച്ചു. ജിസിസിയിലെ മറ്റു വിമാനങ്ങൾ വഴിയും യാത്ര ചെയ്യാനുളള സൌകര്യം പ്രവാസികൾക്കുണ്ട്.

Read more

യാത്രക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങളും മികച്ച വിമാനത്താവള അനുഭവവും ഉറപ്പാക്കുന്നതിനായി അദാനി എയർപോർട്ട്

യാത്രക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങളും മികച്ച വിമാനത്താവള അനുഭവവും ഉറപ്പാക്കുന്നതിനായി അദാനി എയർപോർട്ട്

യാത്രക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങളും മികച്ച വിമാനത്താവള അനുഭവവും ഉറപ്പാക്കുന്നതിനായി അദാനി എയർപോർട്ട് ഹോൾഡിങ്‌സ് ലിമിറ്റഡ് (AAHL) എട്ട് വിമാ

ദത്തുപുത്രൻ, ദത്തുപുത്രി വിശേഷണങ്ങൾ വേണ്ട, മകനും മകളും മതി; സർക്കാർ രേഖകളിൽ മാറ്റം വരുത്താൻ ഹൈക്കോടതി

ദത്തുപുത്രൻ, ദത്തുപുത്രി വിശേഷണങ്ങൾ വേണ്ട, മകനും മകളും മതി; സർക്കാർ രേഖകളിൽ മാറ്റം വരുത്താൻ ഹൈക്കോടതി

എറണാകുളം: ദത്തുപുത്രൻ, ദത്തുപുത്രി എന്ന വിശേഷണം സർക്കാർ രേഖകളിൽ വേണ്ടെന്ന് നിർദേശം നൽകി ഹൈക്കോടതി. ദത്തെടുക്കപ്പെട്ട കുട്ടികളെ എല്

മിനി കൂപ്പർ എസ്.ഇ ഇന്ത്യയിലേക്ക്; ലോഞ്ചിന് മുൻപേ പ്രീ-ബുക്കിംഗ് ആരംഭിച്ചു

മിനി കൂപ്പർ എസ്.ഇ ഇന്ത്യയിലേക്ക്; ലോഞ്ചിന് മുൻപേ പ്രീ-ബുക്കിംഗ് ആരംഭിച്ചു

ഇന്ത്യൻ വാഹന വിപണിയിൽ പുതിയ ഇലക്ട്രിക് കാർ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളുമായി ബ്രിട്ടീഷ് വാഹന നിർമാതാക്കളായ മിനി. കമ്പനിയു

ജന്തർ മന്തർ പ്രതിഷേധം; സിജെപി നേതാക്കൾ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായി

ജന്തർ മന്തർ പ്രതിഷേധം; സിജെപി നേതാക്കൾ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായി

ന‍്യൂഡൽഹി: 7 ദിവസത്തെ ജുഡീഷ‍്യൽ കസ്റ്റഡിയിൽ നിന്നും മോചിതരായി ആഴ്ചകൾക്ക് ശേഷം കോക്രോച്ച് ജനതാ പാർട്ടി നേതാക്കളായ സൗരവ് ദാസും അശുതോഷ് റങ്