തിരുവനന്തപുരത്ത് നിന്ന് യുഎഇയിലേക്കും സൗദിയിലേക്കും കൂടുതല്‍ വിമാന സര്‍വീസ്

Share

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യുഎഇയിലേക്കും സൗദി അറേബ്യയിലേക്കും കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങുന്നു. അബുദാബി, ദമ്മാം എന്നിവിടങ്ങളിലേക്കാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസുകള്‍ ആരംഭിക്കുന്നത്.

തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും സര്‍വീസ്. തിരുവനന്തപുരം-അബുദാബി സര്‍വീസ് ജൂണ്‍ 15 മുതല്‍ തുടങ്ങും. രാത്രി 9.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം 12.10ന് അബുദാബിയില്‍ എത്തും. തിരികെ പുലര്‍ച്ചെ 1.30ന് അബുദാബിയില്‍ നിന്ന് യാത്ര തിരിക്കുന്ന വിമാനം രാവിലെ 7.15ന് തിരുവനന്തപുരത്ത് എത്തും.

ദമ്മാമിലേക്കുള്ള സര്‍വീസ് ജൂലൈ ഒന്നിന് തുടങ്ങും. രാവിലെ 7.55ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം 10.10ന് ദമ്മാമില്‍ എത്തും. തിരികെ 11.35ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 7.30ന് തിരുവനന്തപുരത്ത് എത്തും. രണ്ട് സര്‍വീസുകളിലേക്കും ബുക്കിങ് തുടങ്ങി.

Read more

ഫ്രാൻസിലെ പ്രതിഷേധം ; വ്യാപക അറസ്റ്റ്, നിരവധി ആയുധങ്ങൾ

ഫ്രാൻസിലെ പ്രതിഷേധം ; വ്യാപക അറസ്റ്റ്, നിരവധി ആയുധങ്ങൾ

പാരീസ്: ജീവിതച്ചെലവ് വർധനവിനെതിരായ ഫ്രാൻസിൽ പ്രതിഷേധം കനക്കുന്നു. 135 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും നിരവധി ആയുധങ്ങൾ പിടിച്ചെടുക്

വ്യാജ ഇമെയിൽ വഴി ഇറ്റാലിയൻ കമ്പനിയുടെ തട്ടിപ്പ്; ലുലു ഗ്രൂപ്പിൻ്റെ 1.64 കോടി രൂപ തട്ടിയെടുത്തു

വ്യാജ ഇമെയിൽ വഴി ഇറ്റാലിയൻ കമ്പനിയുടെ തട്ടിപ്പ്; ലുലു ഗ്രൂപ്പിൻ്റെ 1.64 കോടി രൂപ തട്ടിയെടുത്തു

കൊച്ചി: ലുലു ഗ്രൂപ്പിനെ വ്യാജ ഇ-മെയില്‍ വഴി കബളിപ്പിച്ച് 1.64 കോടി രൂപ തട്ടിയെടുത്തതായി പരാതി. ഇറ്റാലിയന്‍ കമ്പനിയുടെ പേരിലുള്