കുട്ടികളെ ലൈംഗിക പീഡനത്തിനു ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ

0

ഇന്തോനേഷ്യയില്‍ കുട്ടികളെ ലൈംഗിക പീഡനത്തിനു ഇരയാക്കുന്നവരെ ഷണ്‍ഡരാക്കി (കെമിക്കല്‍ കാസ്ട്രേഷന്‍) വധശിക്ഷ നല്‍കാനുള്ള നിയമം പ്രാബല്യത്തില്‍.
 
സുമാത്രയിലെ പതിനാല് വയസ്സുള്ള യുയുന്‍ എന്ന വിദ്യാര്‍ത്ഥിനിയെ കൂട്ടമായി റേപ് ചെയ്തു കൊന്ന സംഭവത്തില്‍ രോഷാകുലരായ ജനങ്ങളുടെ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ ആണ് ഇത്തരത്തില്‍ നിയമം കൊണ്ട് വരാന്‍ കാരണമായത്.
 
ഇന്തോനേഷ്യന്‍ പ്രസിഡന്‍ഡ് ജോകോ വിഡോടോ ഇന്നലെയാണ് വധശിക്ഷാ നിയമത്തിനു അനുമതി നല്‍കിയത്. മാത്രമല്ല കുട്ടികള്‍ക്ക് എതിരെ ലൈംഗിക ആക്രമണം നടത്തുന്നവരുടെ ശരീരത്തില്‍ ഇനി മുതല്‍ ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ചു അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യും. മുന്‍പ് പതിനാല് വര്‍ഷം ജയില്‍ ശിക്ഷ മാത്രമായിരുന്നു കുറ്റവാളികള്‍ക്ക് നല്‍കിയിരുന്നത്. 
 
ഭയമാണ് പല രക്ഷിതാക്കള്‍ക്കും പെണ്‍കുട്ടികളെ സ്കൂളിലേക്ക് അയക്കാന്‍ പോലും. വീട്ടില്‍ പോലും സുരക്ഷിതരല്ലാതെ വരികയാണ് പെണ്‍കുട്ടികള്‍ എന്ന് ജിഷയുടെ മരണം വ്യക്തമാക്കി. ജിഷയെ പോലെ , സൗമ്യയെപ്പോലെ എത്രയോ പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊന്നിട്ടും കുറ്റവാളികളെ വീണ്ടും മേയാന്‍ വിടുന്ന  നിയമവും,  എന്നെങ്കിലും ഈ മാര്‍ഗ്ഗം പിന്തുടരുമെന്നു പ്രതീക്ഷിക്കാം.