സൂനാമി ഭീതി അവസാനിക്കുന്നില്ല; ഇന്തൊനീഷ്യയില്‍ വീണ്ടുമൊരു സുനാമി ഉണ്ടാകും

1

ഇന്തോനേഷ്യയെ ആകെ തകര്‍ത്തെറിഞ്ഞ സുനാമിയ്ക്ക് പിന്നാലെ മറ്റൊരു വമ്പന്‍ സുനാമിയ്ക്ക് കൂടി സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്.വീണ്ടുമൊരു സൂനാമിക്കുള്ള എല്ലാ സാധ്യതകളുമുണ്ടെന്ന് അധികൃതർ അറിയിച്ചു.

മറ്റൊരു സുനാമി ഏതു നിമിഷവും ഉണ്ടായേക്കാമെന്നതിന്റെ സൂചനകൾ നൽകി അനക് ക്രാക്കട്ടോവ അഗ്നിപർവതം ചാരവും പുകയും പുറന്തള്ളുന്നതും തുടരുകയാണ്.  ശനിയാഴ്ച രാത്രിയാണു തെക്കൻ സുമാത്രയ്ക്കും പശ്ചിമ ജാവയ്ക്കുമിടയിലെ തീരമേഖലയിൽ സൂനാമി ആഞ്ഞടിച്ചത്.


സുമാത്രയ്ക്കും ജാവയ്ക്കുമിടയിലുള്ള സുൺഡ കടലിടുക്കിൽ സ്ഥിതി ചെയ്യുന്ന അനക് ക്രാക്കട്ടോവ പൊട്ടിത്തെറിച്ചതായിരുന്നു സൂനാമിക്കു കാരണമായത്. ഭൂകമ്പമുണ്ടാകാതിരുന്നതിനാൽ മുന്നറിയിപ്പു നൽകാനായില്ല. 305 മീറ്റർ ഉയരമുള്ള അഗ്നിപർവത ദ്വീപിന്റെ ഏകദേശം 222 ഏക്കർ പ്രദേശം ഇടിഞ്ഞു താണതോടെയാണ് സൂനാമിയുണ്ടായത്. ഈ മേഖലയില്‍ ഇപ്പോഴും പെരുമഴയും തിരമാലകളും തുടരുകയാണ്.