ഇന്ദ്രന്‍സ് ഡിസംബര്‍ 15-ന് സിംഗപ്പൂരില്‍ എത്തുന്നു…

0

മികച്ച നടനുള്ള അന്തര്‍ദ്ദേശീയ അവാര്‍ഡുകള്‍ ലഭിച്ച മലയാളികളുടെ പ്രിയ താരം ഇന്ദ്രന്‍സ് സിംഗപ്പൂരില്‍ എത്തുന്നു. ഡിസംബര്‍ 15-ന് സിംഗപ്പൂര്‍ കൈരളി ഫിലിം ഫോറം (SKFF) സംഘടിപ്പിക്കുന്ന വെയില്‍ മരങ്ങള്‍ എന്ന ചലച്ചിത്രത്തിന്‍റെ സ്ക്രീനിങ്ങിനായാണ് ഇന്ദ്രന്‍സ് സിംഗപ്പൂരില്‍ എത്തുന്നത്.

അഭിനയം കൊണ്ടും ലാളിത്യം കൊണ്ടും എന്നും വാര്‍ത്തകളില്‍ നിറയുന്ന താരമാണ് ഇന്ദ്രൻസ്. വസ്ത്രാലങ്കാര രം‌ഗത്തു നിന്ന് അഭിനയ രംഗത്ത് എത്തിയ ഇദ്ദേഹം മലയാളത്തിൽ 250-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് 2018-ൽ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. 2019-ൽ ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരവും, സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരവും ഇന്ദ്രന്‍സിന് ലഭിച്ചു.

എപ്പോഴും വെയിലത്ത് നില്‍ക്കാന്‍ വിധിക്കപെട്ട ചില മനുഷ്യരുടെ അതിജീവനത്തിന്‍റെയും പലായനത്തിന്‍റെയും കഥയാണ് വെയില്‍മരങ്ങളില്‍ അവതരിപ്പിക്കുന്നത്.   മണ്‍റോ തുരുത്ത്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലെ വിവിധ കാലാവസ്ഥകളില്‍ ഒന്നര വര്‍ഷം കൊണ്ടാണ് വെയില്‍മരങ്ങള്‍ ചിത്രീകരിച്ചത്. ഇന്ദ്രന്‍സ്, സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പ്രകാശ് ബാരെ, മാസ്റ്റര്‍ ഗോവര്‍ധന്‍,അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസ്, എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

എം ജെ രാധാകൃഷ്ണനാണ് വെയില്‍മരങ്ങളുടെ ക്യാമറ ചലിപ്പിച്ചത്. ബിജിബാലിന്‍റെതാണ് സംഗീതം.

ബീച്ച് റോഡിലുള്ള കാര്‍ണിവല്‍ സിനിമാസില്‍ വെച്ചാണ്  വെയില്‍ മരങ്ങളുടെ സ്ക്രീനിംഗ്. പ്രേക്ഷകര്‍ക്ക് ഇന്ദ്രന്‍സുമായി സംവദിക്കാനുള്ള അവസരവും, മീറ്റ്‌ ആന്‍റ് ഗ്രീറ്റ് സെഷനും സംഘടിപ്പിക്കുന്നുണ്ട്.

പാസ്സുകള്‍ക്കായി ബന്ധപ്പെടുക: 8287 6717, 8118 9531, 8228 3873, 9851 5942

International Award winning Actor Mr. Indrans to attend Veyilmarangal screening in Singapore:

A Golden opportunity to Meet and Greet with Indrans during the screening of Veyilmarangal -[Trees under the sun] directed by National Award Winning Indian Film Maker Dr.Biju.. The movie will be screened at Carnival Cinemas on 15th December 2019. For Passes, please contact: 8287 6717, 8118 9531, 8228 3873, 9851 5942