യുഎഇ യിലെ ഏറ്റവും വലിയ കലോത്സവത്തിന് വേദിയൊരുക്കി ഇൻഡിവുഡ് ടാലന്റ് ഹണ്ട്

0

ദുബായ്: ഇന്ത്യൻ സിനിമയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ ശത കോടീശ്വരന്മാരെ ഒരുമിപ്പിച്ചുകൊണ്ടുള്ള പത്ത് ബില്ല്യൺ യു. എസ്. ഡോളർ പ്രൊജക്ടായ ഇൻഡിവുഡിന്റെ ടാലന്റ് ഹണ്ട് ഇന്റർനാഷണൽ ചാപ്റ്റർ യു.ഏ.യിൽ ആരംഭിച്ചു. യു.എ.യിയിലെ യുവ പ്രതിഭകൾക്ക് തങ്ങളുടെ കലാവൈഭവം  പുറംലോകത്തെ കാണിക്കുന്നതിനുള്ള ഒരു മികച്ച വേദിയാണ് ഇൻഡിവുഡ് ടാലന്റ് ഹണ്ട് ഇന്റർനാഷണൽ ചാപ്റ്റർ 2019. 
ഷാർജയിലെ ഓഷ്യൻ ബ്ലൂ തീയേറ്ററിൽ നടന്ന ഔദ്യോഗിക പ്രകാശന ചടങ്ങിൽ മത്സരത്തിന്റെ നടപടിക്രമങ്ങളും മറ്റും  അവതരിപ്പിച്ചു. ദുബായ്, ഷാർജ, അബുദാബി, ഫുജ്റ എന്നിവിടങ്ങളിലെ കലാകേന്ദ്രങ്ങളുടെ തലവന്മാർ പങ്കെടുത്തു.കലാ സാംസ്കാരിക കേന്ദ്രങ്ങളുമായുള്ള സജീവ പ്രവർത്തനങ്ങളിലൂടെയാകും ഓരോ കഴിവുറ്റ കലാകാരന്മാർക്കും ഈ മികച്ച വേദിയിൽ അവരുടെ  കഴിവുകൾ മാറ്റുരയ്ക്കാൻ  അവസരമൊരുങ്ങുന്നതെന്ന് പ്രൊജക്റ്റ് ഹെഡ് അഖിൽ അറിയിച്ചു.
ലോകശ്രദ്ധ പിടിച്ചുപറ്റിയ  ഇൻഡിവുഡ് ഫിലിം കാർണിവലിന്റെ ഭാഗമായ ടാലന്റ് ഹണ്ട് യുവ പ്രതിഭകൾക്ക് സിനിമാലോകത്തേയ്ക്ക് വഴിതുറക്കുന്ന ഒരു സുവർണ കവാടമാണ്. 2017-ൽ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇൻഡിവുഡ് ഫിലിം കാർണിവലിലാണ് ടാലന്റ് ഹണ്ട് ആരംഭിച്ചത്.
യു.എ..ഇ.യിലാകമാനം വിവിധ കലാ കേന്ദ്രങ്ങളിൽ നടക്കുന്ന റജിസ്ട്രേഷൻ ആഗസ്റ്റ് 31ന് അവസാനിക്കും. ആദ്യഘട്ട ഓഡീഷൻ സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 26 വരേയും, ഓൺലൈൻ വോട്ടിങ് ഉൾപ്പെടുന്ന സെമി ഫൈനലുകൾ ഒക്ടോബർ 27 മുതൽ നവംബർ 10 വരേയുമാണ്. 10 വിഭാഗങ്ങളിലായി 23 ഇവന്റുകളാണ് ഉള്ളത്. സംഗീതം, നൃത്തം, നാടകം, ഫൈൻ ആർട്സ്, ഡിസൈൻസ് ആൻഡ്  ക്രിയേറ്റിവ്, മീഡിയ ക്വിസിങ്, ഫോട്ടോഗ്രഫി. ഫിലിം മേക്കിങ്, ടെക്നിക്കൽസ്. എന്നിവയാണ് ഇവന്റുകൾ. ആദ്യഘട്ട ഓഡീഷനും ഓൺലൈൻ വോട്ടിങ് റൗണ്ടിനും ശേഷം തിരഞ്ഞെടുക്കപ്പെടുന്ന  മത്സരാർത്ഥികൾ ഡിസംബർ 1,2 തീയ്യതികളിൽ ദുബായിയിലെ അമിറ്റി സ്കൂളിൽ നടത്തുന്ന ലൈവ് ഫൈനലിൽ മത്സരിക്കും.
ഇവന്റുകളിൽ ഓരോ വിഭാഗത്തിലേയും സബ് ജൂനിയർ (6 – 10 വയസ്സ്),  ജൂനിയർ (11 – 13 വയസ്സ്), സീനിയർ (14 – 17 വയസ്സ്), സൂപ്പർ സീനിയർ (18 – 22 വയസ്സ്) വിജയികൾക്ക് ദേശീയ, അന്തർദേശീയ സിനിമാ ഇൻഡസ്ട്രികളുടെ  ഭാഗമാകാൻ അവസരവും കൂടാതെ മികച്ച സമ്മാനങ്ങളും നേടാം. എറ്റവും ഉയർന്ന പോയിന്റ് നേടുന്ന കലാകേന്ദ്രത്തിന് ദുബായിലെ മികച്ച കലാ കേന്ദ്രം എന്ന പദവിയും സമ്മാനങ്ങളും നേടാം. 6നും 22നും ഇടയ്ക്ക് പ്രായമുള്ള  എല്ലാ മത്സരാർത്ഥികളും  കൂടുതൽ വിവരങ്ങൾക്ക് വേണ്ടി സന്ദർശിക്കുക    www.indywoodtalenthunt.com .