പത്തനംതിട്ടയിൽ 21കാരി പ്രസവിച്ച കുഞ്ഞിനെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു; കേസെടുത്തു

പത്തനംതിട്ടയിൽ 21കാരി പ്രസവിച്ച കുഞ്ഞിനെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു; കേസെടുത്തു
image-for-representatio--purpose-only

മല്ലപ്പള്ളി:ആനിക്കാട് കാരിക്കാമലയിൽ  ഇരുപത്തൊന്നുകാരി പ്രസവിച്ച കുഞ്ഞിനെ കുഴിച്ചുമൂടിയതായി കേസ്. കുഴിച്ചു മൂടിയ നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്തു.സംഭവത്തിൽ കീഴ്പാവൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.വീടിന്റെ പിൻവശത്തെ മുറ്റത്താണ് മൃതദേഹം കുഴിച്ചുമൂടിയത്. തിരുവല്ല ആർ.ഡി.ഒയുടെ നേതൃത്വത്തിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ് മോർട്ടം നടപടികൾക്കായി കൊണ്ടുപോയി.

വെള്ളിയാഴ്ച രാവിലെ യുവതി സ്വന്തം വീട്ടില്‍ പ്രസവിക്കുകയും കുഞ്ഞിനെ പിൻവശത്തെ മുറ്റത്തിനു സമീപം കുഴിച്ചിടുകയും ചെയ്തതായി  പൊലീസ് പറഞ്ഞു. യുവതിയും കുടുംബാംഗങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്.കുഞ്ഞിനെ കുഴിച്ചിട്ടത് ജീവനോടെയാണോ എന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ പറയാനാവുമെന്ന് പൊലീസ് വ്യക്തമാക്കി.

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ