പുറത്തുപോയി തുമ്മി കൊറോണ പരത്തൂ; ഫേസ്ബുക്ക് പോസ്റ്റ്, യുവാവ് അറസ്റ്റില്‍

Share

ബാംഗ്ലൂര്‍: കോവിഡ് 19 വൈറസ് പരത്താന്‍ ആഹ്വാനം ചെയ്ത് ഫേസ്ബുക്ക്  പോസ്റ്റ് ഇട്ട ഇന്‍ഫോസിസ് ജീവനക്കാരന്‍ അറസ്റ്റില്‍. ഇൻഫോസിസ് ജീവനക്കാരനായ മുജീബ് മുഹമ്മദാണ് അറസ്റ്റിലായത്. ' പുറത്തുപോയി തുമ്മി കുറഞ്ഞത് 700 പേര്‍ക്കെങ്കിലും വ്യാപിപ്പിച്ച് 17 പേരെയെങ്കിലും കൊലപ്പെടുത്തൂ എന്നായിരുന്നു ഇയാള്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. 'നമുക്ക് കൈകള്‍ കോര്‍ക്കാം, പുറത്ത് പോയി പൊതുസ്ഥലത്ത് തുമ്മുക. അങ്ങനെ വൈറസിനെ പരത്തുക' എന്നാണ് ബാംഗ്ലൂര്‍ നിവാസിയായ മുജീബ് മൊഹമ്മദ്‌ എന്ന യുവാവ് ഫേസ്ബുക്കില്‍ കുറിച്ചത്.

നിരുത്തരവാദപരമായ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട യുവാവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി ബാംഗ്ലൂര്‍ ജോയിന്റ് കമ്മിഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. അതേ സമയംയുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്ന് കമ്പനി പിരിച്ചുവിട്ടു. ഇയാളുടെ പോസ്റ്റിനെക്കുറിച്ച് അന്വേഷണം നടത്തി. യുവാവിന്റെ നടപടി നിരുത്തരവാദപരമായ പ്രവര്‍ത്തനമാണെന്നും ഇത്തരം കാര്യങ്ങളെ കമ്പനി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇന്‍ഫോസിസ് ട്വീറ്റ് ചെയ്തു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ