ആകാശംമുട്ടെ ഉയരങ്ങളില്‍ വിചിത്രവീടുകള്‍ നിര്‍മ്മിക്കുന്ന കൊറൊവാകള്‍

ആകാശം മുട്ടെ ഉയരമുള്ള മരത്തിനു മുകളില്‍ വീട് വയ്ക്കുന്ന ഒരു ജനതയുണ്ട് ഇന്തോനേഷ്യന്‍ വാനന്തരങ്ങളില്‍. 1970 വരെ പുറം ലോകത്തിന്  അറിയാതെ കാടുകളില്‍ അദൃശ്യരായാണ് ഇവര്‍ കഴിഞ്ഞിരുന്നത്.

ആകാശംമുട്ടെ ഉയരങ്ങളില്‍ വിചിത്രവീടുകള്‍ നിര്‍മ്മിക്കുന്ന കൊറൊവാകള്‍
KAAU_2_800x574

ആകാശം മുട്ടെ ഉയരമുള്ള മരത്തിനു മുകളില്‍ വീട് വയ്ക്കുന്ന ഒരു ജനതയുണ്ട് ഇന്തോനേഷ്യന്‍ വാനന്തരങ്ങളില്‍. 1970 വരെ പുറം ലോകത്തിന്  അറിയാതെ കാടുകളില്‍ അദൃശ്യരായാണ് ഇവര്‍ കഴിഞ്ഞിരുന്നത്. കൊറൊവായ് എന്ന ഈ ജനവിഭാഗത്തിന്റെ ജീവിതം പുറം ലോകത്തിന് എന്നും വിചിത്രമായാണ് തോന്നുന്നത്.

ആധുനിക സിവില്‍ എഞ്ചിനീയറിങ്ങ് വൈദഗ്ദ്ധ്്യത്തെ പോലും തോല്പ്പിക്കുന്നതാണ് ഇവരുടെ വീടുകള്‍. എറിക്ക് ബാസെക എന്ന ഫോട്ടോഗ്രാഫര്‍ 2000-ല്‍ ഇവരെ സന്ദര്‍ശിച്ചതോടെയാണ് പുറംലോകത്തിന്  ഇവരെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു തുടങ്ങിയത്. ആറുമുതല്‍ 12 മീറ്റര്‍ വരെ ഉയരത്തിലാണ് സാധാരണ കൊറൊവേയ് വീടുകള്‍ നിര്‍മിക്കുന്നത്. ചിലതിന് തറ നിരപ്പില്‍ നിന്നും 35 മീറ്റര്‍ വരെ ഉയരമുണ്ടാകും. നല്ല ഉറപ്പുള്ള ഒരു മരത്തിനു മുകളിലാണ് സാധാരണ വീടുകള്‍ നിര്‍മിക്കുന്നത്. പക്ഷേ വീടിന്റെ അടിത്തറയ്ക്ക് താങ്ങായി നിരവധി മരങ്ങളുണ്ടാകും. ഒപ്പം കൂടുതല്‍ സുരക്ഷയ്ക്കായി മരത്തിന്റെ ഉയരങ്ങളുമുണ്ടാകും.

കൊതുകുകളില്‍ നിന്നും വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷണം നേടാന്‍ മാത്രമല്ല ഈ വീടുകള്‍. പ്രേത,പിശാചുക്കളില്‍ നിന്നും, പുറം ലോകത്തിന്റെ കണ്ണില്‍പെടാതിരിക്കാനും  ഈ വീടുകള്‍ കൊറൊവോയ്ക്കാരെ സഹായിക്കുന്നു എന്നാണു വിശ്വാസം. മരങ്ങളോടിണങ്ങിയുള്ള ജീവിതം ഈ ജന വിഭാഗത്തിന്റെ പ്രധാന സവിശേഷത. അതിനാല്‍ തന്നെ എത്ര ഉയരത്തിലുള്ള മരവും സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ അനായാസേന കയറിപ്പോകും. കൊറവായ് വിഭാഗക്കാര്‍ നരഭോജികളാണെന്നാണ് നിഗമനം. ഇവരുടെ അജ്ഞാതവാസത്തിനു കാരണം ഇതുതന്നെയാണെന്നും കരുതപ്പെടുന്നു. എങ്കിലും വനവിഭവങ്ങള്‍ അടക്കമുള്ളവയും ഇവര്‍ ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ