''ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വല്യ പ്രമാണം വിനയമാണ്''; പുതിയ ചുബന ചിത്രത്തിന് വിമർശനങ്ങൾ ഏറ്റുവാങ്ങി ദമ്പതികൾ

''ഞങ്ങളുടെ  ജീവിതത്തിലെ ഏറ്റവും വല്യ പ്രമാണം  വിനയമാണ്''; പുതിയ ചുബന  ചിത്രത്തിന് വിമർശനങ്ങൾ ഏറ്റുവാങ്ങി ദമ്പതികൾ
image (1)

ഫോട്ടോയെക്ക്  പോസ് ചെയ്യുമ്പോ പുതുമ തേടി പോകുന്നവരാണ് നമ്മളിൽ പലരും.പുതുമയ്ക്ക്  വേണ്ടി പല സാഹസങ്ങളും  നമ്മൾ ചെയ്യാറുമുണ്ട്. ഇവയിൽ ചിലതൊക്കെ  അപകടങ്ങളിൽ കൊണ്ടെത്തിക്കാറുണ്ട്. ഇത്തരത്തിൽ ഇന്‍സ്റ്റഗ്രാമിലെ ഹോട്ട് കപ്പിലുകളായ കെല്ലി കാസ്റ്റില്‍സും കോഡി വര്‍ക്ക്മാനും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരിക്കുകയാണ്.സ്വതവേ  ഇവരുടെ യാത്രാ ചിത്രങ്ങള്‍ക്ക് ആയിരക്കണക്കിന് ഫോളോവേഴ്‌സാണ് ഉള്ളത്. എന്നാൽ ഇത്തവണത്തെ ഇവരുടെ സാഹസികത ആരാധകരെ ആശങ്കയിലാഴ്ത്തുകയാണ് ചെയ്തത്.

ഉയരമേറിയ ഒരു പൂളിന്റെ ഒരരികില്‍ നിന്ന് താഴേക്ക്  തൂങ്ങി നില്‍ക്കുന്ന കെല്ലിയെ കൈകളില്‍ മുറുകെ പിടിച്ച കോഡി ചുംബിക്കുന്നതാണ് ചിത്രം. ഇന്‍സ്റ്റഗ്രാമില്‍ ലൈക്കുകള്‍ വാരിക്കൂട്ടുന്നതിന് വേണ്ടി അപകടകരമായ രീതിയില്‍ കെല്ലി പോസ് ചെയ്തുവെന്നാണ് ഫോളോവേഴ്‌സിന്റെ ആരോപണം. സാമാന്യബുദ്ധിക്ക് നിരക്കാത്ത കാര്യമാണിതെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ വിമര്‍ശനങ്ങളുമായെത്തി. വിഡ്ഢിത്തമെന്നല്ലാതെ മറ്റൊന്നും ഇതേക്കുറിച്ച് പറയാനില്ലെന്നായിരുന്നു ചിലരുടെ അഭിപ്രായം.

എന്നാല്‍ താഴെയും ഒരു പൂളുണ്ടെന്നും ആവശ്യമായ സുരക്ഷാ മുന്‍കരുതലെല്ലാം എടുത്ത ശേഷമായിരുന്നു ഫോട്ടോ എടുത്തതെന്നും കെല്ലിയും കോഡിയും പറയുന്നു. 'ഞങ്ങളുടെ ജീവിതത്തിന്റെ ഏറ്റവും വലിയ ശക്തിയും പ്രമാണവും വിവേകമാണ്. നിങ്ങള്‍ക്ക് മാത്രമേ നിങ്ങളുടെ ശരീരത്തെ മനസ്സിലാക്കാന്‍ സാധിക്കൂ. നിങ്ങള്‍ക്ക് ചുറ്റുമുള്ള ഇടത്തെ അനുഭവിക്കൂ, നിങ്ങളുടെ കഴിവുകളെ മനസ്സിലാക്കൂ.' ചിത്രം പങ്കുവെച്ചുകൊണ്ട് ഇവര്‍ കുറിക്കുന്നു.

Read more

ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ദാവോസ്: ഗീൻലാൻഡ് പിടിച്ചെടുക്കാൻ സൈനിക ശക്തി ഉപയോഗിക്കില്ലെന്ന് ലോക സാമ്പത്തിക ഫോറത്തിൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ്

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല പുതിയ വൈസ് ചാന്‍സലറായി ഡോ. പി രവീന്ദ്രനെ നിയമിച്ചുകൊണ്ട് ലോക് ഭവന്‍ ഔദ്യോഗിക വിജ്ഞാപനം പുറത്തി

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

കോഴിക്കോട് ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കോഴിക്കോ