ട്രോൾ വിഡിയോ ഹിറ്റാക്കാൻ മനപ്പൂർവം വാഹനമിടിപ്പിച്ചു; യുവാക്കൾക്കെതിരെ നടപടി

Share

ആലപ്പുഴ∙ ട്രോൾ വിഡിയോ ഹിറ്റാക്കാൻ ബൈക്ക് യാത്രികരെ മനപ്പൂർവം വാഹനമിടിപ്പിച്ച യുവാക്കൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. വിഡിയോ ചിത്രീകരണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതാണ് വിനയായത്. അഞ്ചുപേരുടെ ലൈസൻസും വാഹനത്തിന്റെ ആർസിയും മോട്ടോർ വാഹനവകുപ്പ് ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തു.

സമൂഹ മാധ്യമങ്ങളിൽ ട്രോൾ വിഡിയോ വൈറലാകാൻ അപകടം മനഃപൂർവം സൃഷ്ടിച്ച യുവാക്കൾക്കെതിരെ നടപടി. ആലപ്പുഴ തൃക്കുന്നപ്പുഴയിലാണ് സംഭവം. ട്രോൾ വിഡിയോയ്ക്കായി യുവാക്കൾ വാഹനാപകടം മനഃപൂർവം സൃഷ്ടിക്കുകയായിരുന്നു. വിഡിയോ ചിത്രീകരണത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് അപകടം മനഃപൂർവം സൃഷ്ടിച്ചതാണെന്ന് വ്യക്തമായത്.

ദിവസങ്ങൾക്ക് മുൻപാണ് സംഭവം. തൃക്കുന്നപ്പുഴ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ മഹാദേവികാട് തോട്ടുകടവ് ഭാഗത്തുവച്ചാണ് യുവാക്കൾ വിഡിയോ ചിത്രീകരിച്ചത്. വിഡിയോ ചിത്രീകരണത്തിനായി ന്യൂജെൻ ബൈക്കിൽ അതിവേഗത്തിൽ എത്തിയ യുവാക്കൾ മുന്നിൽപ്പോയ ബൈക്ക് യാത്രികരെ പിന്നിൽനിന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പാളിയെങ്കിലും നിലതെറ്റി വീണില്ല. പിന്നിലിരുന്ന ആളിന്റെ കൈക്ക്‌ പരുക്കേറ്റു.

മഹാദേവികാട് സ്വദേശികളായ ആകാശ്, ശിവദേവ് എന്നിവർ സഞ്ചരിച്ച ആഡംബര ബൈക്കാണ് വയോധികൻ പിന്നിലിരുന്നു സഞ്ചരിച്ച മറ്റൊരു ബൈക്കിൽ ഇടിച്ചത്. സുജീഷ്, അഖിൽ, ശരത് എന്നിവരടക്കം ബാക്കിയുള്ളവർ ഇവരെ ബൈക്കിൽ പിന്തുടർന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹനവകുപ്പ് കായംകുളം സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ആസൂത്രണം പൊളിഞ്ഞത്. ഈ യുവാക്കളിൽ ചിലർ നേരത്തെയും അമിതവേഗതയിൽ ബൈക്ക് ഓടിച്ച് അപകടം ഉണ്ടാക്കിയിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു

വിഡിയോ വൈറലായതോടെ മോട്ടോർ വാഹനവകുപ്പ് നടപടിയുമായി രം​ഗത്തെത്തുകയായിരുന്നു. അഞ്ചുപേരുടെ ലൈസൻസും വാഹനത്തിന്റെ ആർസിയും മോട്ടോർ വാഹനവകുപ്പ് ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ