ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്യും

ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്യും
2019_10$largeimg06_Oct_2019_144840027

ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ബോളിവുഡ് നടനവിസ്മയം നടന്‍ അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര വാര്‍ത്താവിതരണമന്ത്രി പ്രകാശ് ജാവഡേക്കര്‍ തിങ്കളാഴ്ച അറിയിച്ചു. ഈമാസം 20 മുതല്‍ 28 വരെയാണ് ഗോവയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐ.എഫ്.എഫ്.ഐ.) നടക്കുന്നത്.

176 രാജ്യങ്ങളില്‍നിന്നുള്ള 190-ല്‍പ്പരം സിനിമകള്‍ പ്രദര്‍ശിപ്പിക്കും'' -കേന്ദ്രമന്ത്രി പറഞ്ഞു. 'ചലച്ചിത്രോത്സവത്തിന്റെ ചരിത്രത്തിലാദ്യമായി ഈ വര്‍ഷം കൊങ്കിണിസിനിമകള്‍ പ്രദര്‍ശിപ്പിക്കും. അധികമായി നാലു സ്‌ക്രീനുകള്‍കൂടി സര്‍ക്കാര്‍ ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നടന്‍ രജനീകാന്തിന് 'ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി' പുരസ്‌കാരം നല്‍കും. റിലീസ് ചെയ്ത് 50 വര്‍ഷം പിന്നിടുന്ന 11 സിനിമകളും 50 വനിതാസംവിധായകരുടെ 50 സിനിമകളും പ്രദര്‍ശിപ്പിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ ഐ.എഫ്.എഫ്.ഐ.ക്കുണ്ട്. ഫ്രഞ്ച് നടി ഇസബെല്ല ഹുപെര്‍ട്ടിനെ സമഗ്രസംഭാവനകള്‍ക്കുള്ള പുരസ്‌കാരം നല്‍കി ആദരിക്കും.

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ