ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് സന്തോഷ വാർത്ത; ഇ- വിസ റെഡി, ഇനി എളുപ്പം പറക്കാം ഈ രാജ്യത്തേക്ക്

ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് സന്തോഷ വാർത്ത; ഇ- വിസ റെഡി, ഇനി എളുപ്പം പറക്കാം ഈ രാജ്യത്തേക്ക്
passport-.1.1982906

മോസ്കോ: ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് റഷ്യയിലേക്ക് ഇ-വിസ പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്നു മുതല്‍ ഇന്ത്യക്കാര്‍ക്ക് ഇ-വിസ ഉപയോഗിച്ച് റഷ്യയിലേക്ക് യാത്ര ചെയ്യാം. ഇന്ത്യ ഉള്‍പ്പെടെ 52 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇ-വിസ ഉപയോഗിച്ച് റഷ്യയിലേക്ക് യാത്ര ചെയ്യാനാകുക.

റഷ്യയിലേക്ക് ഉദ്ദേശിച്ച യാത്രയുടെ 72 മണിക്കൂര്‍ മുമ്പെങ്കിലും യാത്രക്കാര്‍ അവരുടെ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിസ അനുവദിക്കാന്‍ നാല് ദിവസമാണ് വേണ്ടത്. വിസ ലഭിക്കാന്‍ അപേക്ഷകര്‍ 40 ഡോളര്‍ (ഏകദേശം 3300 രൂപ) ആണ് കോണ്‍സുലാര്‍ ഫീസ് നല്‍കേണ്ടത്.

വിനോദസഞ്ചാരം, ബിസിനസ് ട്രിപ്പുകള്‍, ഏതെങ്കിലും പരിപാടിയില്‍ പങ്കെടുക്കാന്‍ എന്നിവയ്ക്ക് ഇ-വിസ ഉപയോഗിച്ച് റഷ്യയിലേക്ക് യാത്ര ചെയ്യാം. ഒറ്റത്തവണ മാത്രം പ്രവേശനാനുമതിയുള്ള വിസയുടെ കാലാവധി 60 ദിവസമാണ്. ഈ വിസ ഉപയോഗിച്ച് 16 ദിവസം വരെ രാജ്യത്ത് താമസിക്കാനാകും.

Read more

പാക്കിസ്ഥാന് പോളണ്ട് പിന്തുണ നൽകരുത്; മുന്നറിയിപ്പുമായി ഇന്ത്യ

പാക്കിസ്ഥാന് പോളണ്ട് പിന്തുണ നൽകരുത്; മുന്നറിയിപ്പുമായി ഇന്ത്യ

ന്യൂഡൽഹി: റഷ്യ-യുക്രൈൻ സംഘർഷത്തിനിടെ വ്യാപാരബന്ധം തകർന്നതിന്‍റെ പേരിൽ ഇന്ത്യയെ ലക്ഷ്യം വെയ്ക്കരുതെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. അതിർത്

ഹരിത കേരളം മിഷൻ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യും

ഹരിത കേരളം മിഷൻ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യും

തിരുവനന്തപുരം: പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിതകേരളം മിഷന്‍റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ മെൻസ്