കാണാതായ ഇന്റര്‍പോള്‍ തലവന്‍ കസ്റ്റഡിയിലുണ്ടെന്ന് ചൈന സ്ഥിരീകരിച്ചു: ഇന്റര്‍പോളിന് താല്‍ക്കാലിക തലവന്‍

കാണാതായ ഇന്റര്‍പോള്‍ തലവന്‍ തങ്ങളുടെ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന ചൈനയുടെ വെളിപ്പെടുത്തലിനു പിന്നാലെ ഇന്റെര്പോളിനു താല്‍ക്കാലിക തലവന്‍.

കാണാതായ ഇന്റര്‍പോള്‍ തലവന്‍ കസ്റ്റഡിയിലുണ്ടെന്ന് ചൈന സ്ഥിരീകരിച്ചു: ഇന്റര്‍പോളിന് താല്‍ക്കാലിക തലവന്‍
interpol

കാണാതായ ഇന്റര്‍പോള്‍ തലവന്‍ തങ്ങളുടെ  
തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന ചൈനയുടെ വെളിപ്പെടുത്തലിനു പിന്നാലെ ഇന്റെര്പോളിനു താല്‍ക്കാലിക തലവന്‍.  
താല്‍ക്കാലിക പ്രസിഡന്റായി തെക്കന്‍ കൊറിയയില്‍ നിന്നുള്ള ഇന്റര്‍പോളിലെ സീനിയര്‍ വൈസ് പ്രസിഡന്റ് കിം ജോങ് യാങ്ങിനെ നിയമിച്ചു. ദുബായില്‍ അടുത്ത മാസം നടക്കുന്ന ജനറല്‍ അസംബ്ലിയില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും.

ചൈനയുടെ ഉയര്‍ന്ന അഴിമതി വിരുദ്ധ ഏജന്‍സിയുടെ ഒറ്റവരി പ്രസ്താവനയിലാണ് നിയമ വിരുദ്ധ പ്രവര്‍ത്തനത്തിന് മെങ് തങ്ങളുടെ കസ്റ്റഡിയിലാണെന്ന് വെളിപ്പെടുത്തിയത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ചൈന തയാറായിട്ടില്ല. കഴിഞ്ഞമാസം അവസാനത്തോടെയാണ് ഇന്റര്‍പോള്‍ പ്രസിഡന്റിനെ കാണാതാകുന്നത്. ചൈനീസ് പൊതു സുരക്ഷാ ഡെപ്യൂട്ടി മിനിസ്റ്റര്‍ ആയിരിക്കെയാണ് 2016 ല്‍ ഇന്റര്‍പോളിന്റെ തലവനാകുന്നത്. ഇന്റര്‍പോള്‍ ആസ്ഥാനമായ ഫ്രാന്‍സിലെ ലിയോണില്‍ പ്രവര്‍ത്തിച്ചുവന്ന മെങ്ങിന് 2020 വരെ ആയിരുന്നു കാലാവധി. എന്നാല്‍ അസാധാരണ സംഭവം കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുറത്തായത്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു