രാഹുലിനെ ഇതുവരെ കണ്ടെത്താനായില്ല; റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ പൊലീസ്

Share

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി. ഗോപാവിനെ കണ്ടെത്താനായി റെഡ് കോർണർ നോട്ടീസ് പുറത്തിറക്കും. ഇതിനായി ക്രൈംബ്രാഞ്ച് എഡിജിപി സിബിഐ ഡയറക്ടർ വ്യാഴാഴ്ച ഇന്‍റർപോളിന് കൈമാറും.

രാഹുൽ ജർമ്മനിയിലേക്ക് കടന്നതായാണ് നിഗമനം. രാഹുലിനെ കണ്ടെത്താനായി നേരത്തെ ഇന്‍റർപോൾ മുഖേന പൊലീസ് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ അതിന് ഫലമുണ്ടാകാതെ വന്നതോടെയാണ് പുതിയ നീക്കം. 2 ദിവസത്തിനകം റിപ്പോർട്ട് ഫ്രാൻസിലെ ഇന്‍റർപോൾ ആസ്ഥാനത്ത് എത്തിക്കാനാണ് നീക്കം. ഈ റിപ്പോർട്ടിൽ സംസ്ഥാന ആഭ്യന്തര വകുപ്പിനു വിശദ മറുപടി ലഭിച്ച ശേഷമേ പ്രതിക്കെതിരെ റെഡ്കോർണർ നോട്ടിസ്പുറപ്പെടുവിക്കുക എന്നാണ് വിവരം. രാഹുലിന്‍റെ കാറിൽ നിന്നും കണ്ടെത്തിയ രക്തക്കറയുടെ സാംമ്പിൾ ശേഖരിക്കാനും നീക്കം നടക്കുന്നുണ്ട്. രാഹുലിന്‍റെ കാറിൽ നിന്നും കണ്ടെത്തിയ രക്തക്കറയുടെ സാംമ്പിൾ ശേഖരിക്കാനും നീക്കം നടക്കുന്നുണ്ട്.

Read more

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമു

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം മാതൃഭാഷയുടെ തനിമ നിലനിർത്തി 'കേരളം' എന്ന് മാത്രമാക്കി കേന്ദ്ര സർക്കാരിന്റെ നിർണായക വിജ്