ഐപാഡിന്റെ പൂട്ട് പൊളിച്ചു; ഈ മലയാളി പയ്യന് മുന്നില്‍ ആപ്പിളും തോറ്റു

പാല സ്വദേശിയായ ഹേമന്ത് ജോസഫ് ആള് നിസ്സരക്കാരന്‍ അല്ല .സാക്ഷാല്‍ ആപ്പിള്‍ ഐഫോണിലെയും ഐപാഡിലെയും സുരക്ഷാവീഴ്ച കണ്ടെത്തിയ ആളാണ്‌ കക്ഷി സുഹൃത്ത് വാങ്ങിയ ഐപാഡാണ് ഹേമന്തിന് ആപ്പിളിന്റെ പൂട്ട് പൊളിക്കാന്‍ വഴിയൊരുക്കിയത്.

ഐപാഡിന്റെ പൂട്ട് പൊളിച്ചു;  ഈ മലയാളി പയ്യന് മുന്നില്‍ ആപ്പിളും തോറ്റു
apple

പാല സ്വദേശിയായ ഹേമന്ത് ജോസഫ് ആള് നിസ്സരക്കാരന്‍ അല്ല .സാക്ഷാല്‍ ആപ്പിള്‍ ഐഫോണിലെയും ഐപാഡിലെയും സുരക്ഷാവീഴ്ച കണ്ടെത്തിയ ആളാണ്‌ കക്ഷി  സുഹൃത്ത് വാങ്ങിയ ഐപാഡാണ് ഹേമന്തിന് ആപ്പിളിന്റെ പൂട്ട് പൊളിക്കാന്‍ വഴിയൊരുക്കിയത്. ആപ്പിള്‍ ഐപാഡ് വാങ്ങിയ സുഹൃത്ത് ബോക്‌സ് തുറന്നപ്പോള്‍ ലോക്ഡ്.ഉടമസ്ഥനല്ലാതെ ആര്‍ക്കും തുറക്കാനാകാത്ത രഹസ്യപൂട്ട് കണ്ട് അന്തം വിട്ടുപോയ സുഹൃത്തിനെ സഹായിക്കാന്‍ ഹേമന്ത് എത്തുകയായിരുന്നു.

ഐപാഡില്‍ വൈഫൈ നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കുന്നതിനായുള്ള പാസ്സ്‌വേഡ് നല്‍കേണ്ടിടത്ത് എത്ര വേണമെങ്കിലും അക്ഷരങ്ങളോ ചിഹ്നങ്ങളോ നല്‍കാനാകുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഈ പിഴവ് ഹേമന്തിന്റെ ശ്രദ്ധയില്‍ പെടുന്നത്. ഇപ്രകാരം ആയിരക്കണക്കിന് ക്യാരക്ടറുകള്‍ അവിടെ നല്‍കുന്നതോടെ ഓപ്പറേറ്റിങ് സിസ്റ്റം ഹാങ് ആകുകയും ഐപ്പാഡ് നിശ്ചലമാകുകയും ചെയ്യും.

ആപ്പിളിന്റെ മാഗ്‌നറ്റിക് സ്മാര്‍ട്ട് കവര്‍ സ്‌ക്രീനിന് മുകളിലടച്ച് ഐപാഡ് ലോക് ചെയ്ത ശേഷം, കവര്‍ തുറക്കുമ്പോള്‍ സ്‌ക്രീന്‍ ഏതാനും സെക്കന്‍ഡുകള്‍ അങ്ങനെ നിന്ന ശേഷം ഐഒഎസ് ഹോംസ്‌ക്രീനിലേക്ക് മാറുന്നു. ഐപാഡിന്റെ ശക്തമായതെന്ന് കരുതിയ ആക്ടിവേഷന്‍ ലോക്ക് മറികടന്ന് ഉപകരണത്തിലേക്ക് പൂര്‍ണമായി പ്രവേശനം നേടാന്‍ ഹേമന്തിനെ ഇത് സഹായിച്ചു.

ഹേമന്ത് ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ഏറ്റവും ഒടുവിലത്തെ ഐഒഎസ് അപ്‌ഡേഷനില്‍ ആപ്പിള്‍ ഈ പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ അവസാനവര്‍ഷവിദ്യാര്‍ഥിയും പാലാ രാമപുരം സ്വദേശിയുമായ ഹേമന്ത് ജോസഫാണ് ഇപ്പോള്‍ സ്ലാഷ് സെക്വര്‍ എന്ന സ്ഥാപനത്തിലെ സെക്യൂരിറ്റി റിസര്‍ച്ചറായി ജോലിചെയ്യുകയാണ്. കേരളാ പോലീസിന്റെ സൈബര്‍ സെല്ലുമായി ബന്ധപ്പെട്ടും ഹേമന്ത് പ്രവര്‍ത്തിക്കുന്നുണ്ട്.ഇന്ത്യയിലെ ആദ്യത്തെ സുരക്ഷാ കമ്യൂണിറ്റിയായ 0SecCon ന്റെ സ്ഥാപകനുമാണ് ഹേമന്ത്. മുന്‍പ്, ഗൂഗിള്‍ ക്ലൗഡിന്റെ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയതിന് ഗൂഗിളിന്റെ വക 7,500 ഡോളറിന്റെ സമ്മാനം ഹേമന്തിന് ലഭിച്ചിരുന്നു.

Read more

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

തിരുവനന്തപുരം: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ‌. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊ