തകര്‍പ്പന്‍ ഫീച്ചറുകളുമായി ഐഫോൺ 7 പുറത്തിറങ്ങി

0

സാങ്കേതിക വിദ്യയുടെ പുത്തന്‍ വിസ്മയവുമായി ആപ്പിളിന്റെ പുതിയ ഐഫോണ്‍ പുറത്തിറങ്ങി.മൊബൈല്‍ പ്രേമികളുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഐ ഫോണ്‍ വന്നിരിക്കുന്നത് .  ഐഫോൺ 7, ഐഫോൺ 7 പ്ലസ് എന്നി രണ്ട് മോഡലുകളാണ് ആപ്പിള്‍ പുറത്തിറക്കിയത്. സാന്‍ഫ്രാന്‍സിസ്‌കോയിലെ ബില്‍ ഗ്രഹാം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്, സ്മാര്‍ട് വാച്ച് എസ് 2 എന്നിവ അവതരിപ്പിച്ചത്. ഐഫോണ്‍ സീരിസിലെ ആദ്യ വാട്ടര്‍-ഡെസ്റ്റ് റെസിസ്റ്റന്റ് ഫോണാണ് പുറത്തിറക്കിയത്.

ഐഫോൺ 6എസ്സിന്റെ അതേ വിലതന്നെയാണ് പുതിയ ഫോണിനും. ബേസ് മോഡലിന് ഇന്ത്യയിൽ ഏകദേശം 62,500 രൂപയായിരിക്കും വില. യു.എസ്സിൽ ഐഫോൺ 7-ന് 649 ഡോളർ, ഐഫോൺ 7 പ്ലസിന് 749 ഡോളർ, ആപ്പിൾ വാച്ച് 2-ന് 369 ഡോളർ എന്നിങ്ങനെയായിരിക്കും വില. ഐഫോൺ 7, 32 ജിബി, 128 ജിബി, 256 ജിബി മോഡലുകളിൽ ലഭ്യമായിരിക്കും.

ഈ മാസം 16-ന് യു.എസ്. വിപണിയിൽ എത്തും. ഒക്ടോബർ ഏഴിനാണ് ഇന്ത്യയിൽ അവതരിപ്പിക്കുക. ഇയർഫോൺ ജാക്ക് ഉണ്ടാകില്ല. ആപ്പിളിന്റെ കണക്ടിവിറ്റി സംവിധാനമായ ലൈറ്റ്നിങ് കണക്ടർ ആണ് ഫോണിലെ ഏക കണക്ടിങ് ജാക്ക്. പൂർണമായും വാട്ടർ റെസിസ്റ്റന്റ് ആണ്. മികച്ച ക്യാമറയും ഫ്ളാഷുമാണ് ഫോണിനുള്ളത്. ഉയർന്ന റെസല്യൂഷനിലുള്ള ഇരട്ട ലെൻസ് ആണ് ക്യാമറയുടെ പ്രത്യേകത. സൂപ്പർ മാരിയോ ഗെയിമും ഉൾപ്പെടുത്തിയിട്ടുണ്ട്.

ജെറ്റ് ബ്ലാക്ക് നിറങ്ങളിലുള്‍പ്പെടെയായിരിക്കും പുതിയ ഫോണുകള്‍ ലഭ്യമാകുക.മൊബൈലിന്റെ സ്റ്റോറേജ് കപ്പാസിറ്റി 32 ജിബിയിലാണ് തുടങ്ങുന്നത്. നൂതന ഡിസൈനിനൊപ്പം ഇനി ജെറ്റ് ബ്ലാക് ഉള്‍പ്പെടെയുള്ള നിറങ്ങളിലും ഐഫോണ്‍ ലഭ്യമാകും എന്ന് സാരം .. ഐഫോണ്‍ സീരീസിലെ ആദ്യ വാട്ടര്‍ഡസ്റ്റ് റെസിസ്റ്റന്റ് ഫോണ്‍ കൂടിയാണിത്. കൂടുതല്‍ ഫീച്ചറുകളും ക്യാമറയില്‍ ലഭ്യമാക്കിയിട്ടുണ്ട്.