ഡൊണാള്‍ഡ് ട്രംപിന്റെ തലയ്ക്ക് എട്ട് കോടി ഡോളര്‍ ഇനാം പ്രഖ്യാപിച്ച് ഇറാന്‍

Share

ടെഹ്റാന്‍∙ ഇറാന്റെ ഖുദ്‌സ്‌ ഫോഴ്സിന്റെ കമാൻഡർ ഖാസിം സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ട യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ തലയെടുക്കുന്നവർക്ക് 80 ദശലക്ഷം ഡോളര്‍ (ഏകദേശം 575 കോടി രൂപ) ഇനാം പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍.  ഖാസിം സുലൈയ്മാനിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്കിടെയായിരുന്നു ഇറാന്റെ പ്രഖ്യാപനം.

സുലൈമാനിയുടെ സംസ്‌കാര ചടങ്ങിനിടെ ഉന്നത ഇറാന്‍ മിലിട്ടറി കമാന്റര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രാംപിനെ കൊലപ്പെടുത്തുന്ന ഏതൊരു ഇറാന്‍ പൗരനും 8 കോടി ഡോളര്‍ പാരിതോഷികം നല്‍കുമെന്ന്  പ്രഖ്യാപിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു.

80 മില്യണ്‍ ജനങ്ങള്‍ ഇറാനിലുണ്ട്. ഈ എണ്ണം കണക്കിലെടുത്താണ്‌ 8 കോടി ഡോളര്‍ വിലയിട്ടത്‌. ഈ പണം ഡൊണാള്‍ഡ് ട്രംപിന്റെ തലയുമായി വരുന്നവര്‍ക്ക് സമ്മാനിക്കുമെന്നും മിലിട്ടറി കമാന്‍ഡര്‍ സുലൈമാനിയുടടെ മൃതശരീരത്തെ സാക്ഷിയാക്കി പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. "നമ്മുടെ വിപ്ലവനേതാവിനെ കൊലപ്പെടുത്താന്‍ ഉത്തരവിട്ട, മഞ്ഞമുടിയുള്ള ഭ്രാന്തന്റെ തല കൊണ്ടുവരുന്ന ആര്‍ക്കും ഇറാനു വേണ്ടി നമുക്ക് 8 കോടി ഡോളര്‍ നൽകാം’. ഈ വാക്കുകൾ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടതിനു തൊട്ടുപിന്നാലെ പ്രസംഗത്തിന്റെ തുടർ സംപ്രേക്ഷണം നിർത്തിവച്ചു. ജനുവരി മൂന്നിന് പുലര്‍ച്ചെ അമേരിക്ക നടത്തിയ മിസൈലാക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ