ഇറാൻ-അമേരിക്ക ആണവചർച്ച; ആദ്യ രണ്ടുവട്ട ചർച്ചകൾ പൂർത്തിയായി

Share
ഇറാൻ-അമേരിക്ക ആണവചർച്ച; ആദ്യ രണ്ടുവട്ട ചർച്ചകൾ പൂർത്തിയായി

ഒമാനിൽ ഇറാൻ-അമേരിക്ക ആണവചർച്ച തുടരുന്നു. ആദ്യ രണ്ടുവട്ട ചർച്ചകൾ പൂർത്തിയായി. ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമാദ് അൽബുസൈദിയുമായി ഇരു നേതാക്കളും ആദ്യ രണ്ടുവട്ട ചർച്ചകൾ പൂർത്തിയാക്കി. അമേരിക്ക-ഇറാൻ പ്രതിനിധികളുടെ ചർച്ച ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമാദ് അൽബുസൈദിയുടെ മധ്യസ്ഥയിൽ.

ഇരുരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം പുനസ്ഥാപിക്കുന്നതിലൂടെ പശ്ചേമേഷ്യയെ ആശങ്കയിലാക്കുന്ന യുദ്ധം ഒഴിവാക്കുകയാണ് ഒമാനിൽ നടക്കുന്ന ചർച്ചയുടെ ലക്ഷ്യം. പ്രസിഡൻറെ ഡോണൾഡ് ട്രംപിൻറെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‍കോഫും ജരാഡ് കഷ്‍ണറുമാണ് അമേരിക്കൻ പ്രതിനിധിസംഘത്തിന് നേതൃത്വം നൽകുന്നത്. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള ഇറാൻ പ്രതിനിധസംഘവും ചർച്ചയിൽ പങ്കെടുക്കുന്നു. ആണവ ചർച്ചയ്ക്കപ്പുറം ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയും തീവ്രവാദ സംഘടനകൾക്ക് ഇറാൻ നൽകുന്ന പിന്തുണയും സർക്കാർ വിരുദ്ധ പ്രക്ഷോഭവും ചർച്ചയായേക്കുമെന്ന് അമേരിക്ക അറിയിച്ചിരുന്നു. എന്നാൽ ഇറാൻ വിയോജിപ്പ് അറിയിച്ചു.

സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറാൻ തയ്യാറാകണമെന്ന അമേരിക്കയും ആവശ്യത്തിലും ഇറാന് എതിർപ്പുണ്ട്. ഇതിനിടെ ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന റഷ്യയുടെ പ്രതികരണവും എത്തി. ചർച്ചകൾക്ക് മുന്നോടിയായി യു എസ് എസ് വിമാനവാഹിനിക്കപ്പലായ എബ്രഹാം ലിങ്കന്റെ ദൃശ്യങ്ങൾ യു എസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടിരുന്നു. ഇറാനിൽ തങ്ങുന്ന അമേരിക്കൻ പൌരൻമാർക്ക് രാജ്യം വിടാൻ അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്ട് മെൻറിൻറെ മുന്നറിയിപ്പും നൽകി.

Read more

ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായോ? നഷ്ടപരിഹാരവുമായി ആർബിഐ

ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായോ? നഷ്ടപരിഹാരവുമായി ആർബിഐ

ന്യൂഡൽഹി: ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ആർബിഐ. ഇക്കാര്യം സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. 50,

പാസ്‌പോര്‍ട്ട് അപേക്ഷാ നിരക്ക് കുത്തനെ ഉയര്‍ത്തി; സാധാരണ പാസ്‌പോര്‍ട്ടിന് 2500 രൂപ, തത്കാലിന് 5000

പാസ്‌പോര്‍ട്ട് അപേക്ഷാ നിരക്ക് കുത്തനെ ഉയര്‍ത്തി; സാധാരണ പാസ്‌പോര്‍ട്ടിന് 2500 രൂപ, തത്കാലിന് 5000

ന്യൂഡല്‍ഹി: 14 വര്‍ഷത്തിനിടെ ആദ്യമായി പാസ്പോര്‍ട്ട് ഫീസ് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ പാസ്പോ

മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവയ്ക്കണം; ഞായറാഴ്ച മുതല്‍ നിരാഹാര സമരമെന്ന് സോനം വാങ്ചുക്; സിജെപി സമരത്തിന് പിന്തുണ

മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവയ്ക്കണം; ഞായറാഴ്ച മുതല്‍ നിരാഹാര സമരമെന്ന് സോനം വാങ്ചുക്; സിജെപി സമരത്തിന് പിന്തുണ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന് എതിരെ പ്രതിഷേധം ശക്തമാക്കാന്‍ സിജെപി.രാജി ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പ്രധാനമന്ത്