വിമാന യാത്രയൊരുക്കി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍റ് ടൂറിസം വകുപ്പ്

0

ഓണം പൂജ അവധി ദിവസങ്ങളില്‍ വിമാനയാത്രാ പാക്കേജുമായി ഐ.ആര്‍.സി.ടി.സി. തായ് ലാന്‍റ്, സിംഗപ്പൂര്‍- മലേഷ്യ, ചൈന, യൂറോപ്പ് എന്നിവിടങ്ങളിലേക്കാണ് ഈ പാക്കേജുകള്‍.
സെപ്തംബര്‍ 21 നാണ് തായ് ലാന്‍റിലേക്കുള്ള ടൂര്‍ പാക്കേജ്. ബാങ്കോക്ക്, പട്ടായ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് 26 ന് തിരികെ എത്തും. 37,954 മുതലാണ് യാത്രാ നിരക്ക്. കൊച്ചിയില്‍ നിന്നാണ് എല്ലാ യാത്രകളും ആരംഭിക്കുന്നത്.
പൂജ അവധിയ്ക്കാണ് സിംഗപ്പൂരിലേക്ക് ഉള്ള യാത്ര ഒരുങ്ങുന്നത്. ഒക്ടോബര്‍ ഒമ്പതിന് യാത്ര തിരിച്ച് 15 ന് മടങ്ങിയെത്തുന്ന ഈ യാത്രയ്ക്ക് 64,928 മുതലാണ് യാത്രാ നിരക്ക് ആരംഭിക്കുന്നത്. ഇതിന് പുറമെയാണ് ചൈനാ പാക്കേജ്. 12 ദിവസമാണ് ഈ യാത്രയ്ക്ക് വേണ്ടത്. ചൈനയില്‍ നിന്നാണ് ഈ യാത്ര ആരംഭിക്കുക. 1.51 ലക്ഷം മുതലാണ് യാത്രാ ചെലവ്. യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പാക്കോജിന് 2.64 ലക്ഷമാണ് നിരക്ക്.
ഇക്കോണമി ക്ലാസ് വിമാന യാത്ര, ത്രീ സ്റ്റാര്‍ ഹോട്ടലുകളില്‍ താമസം, ഭക്ഷണം, എസി വാഹനയാത്ര, വിസ ചാര്‍ജ്ജ്. ടൂര്‍ ഗൈഡ്, യാത്ര ഇന്‍ഷുറന്‍സ് എന്നിവയും ഇതില്‍ ഉള്‍പ്പെടും.
ഓണ്‍ ലൈനായി യാത്ര ബുക്ക് ചെയ്യാന്‍ www.irctctourism.com എന്ന സൈറ്റിലോ 0484-2382991, 9567863241, 0471- 2329339, 9567863243, 9746743047 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം