ഐസിസ് തലവൻ അൽ-ബാഗ്‍ദാദി കൊല്ലപ്പെപ്പെട്ടെന്ന് സൂചന; ഒരു വലിയ സംഭവം നടന്നിരിക്കുന്നുവെന്ന് ട്രംപ്

ഐസിസ് തലവൻ അൽ-ബാഗ്‍ദാദി കൊല്ലപ്പെപ്പെട്ടെന്ന് സൂചന; ഒരു വലിയ സംഭവം നടന്നിരിക്കുന്നുവെന്ന് ട്രംപ്
145

വാഷിംഗ്ടൺ: ഐസിസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സൂചന.  ബാഗ്ദാദിയെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചുവെന്ന് യുഎസ് സൈന്യത്തെ അധികരിച്ച് ന്യൂസ് ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്തു.

ഇത് ശരിവക്കുന്ന തരത്തിൽ അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഒരു ട്വീറ്റും പങ്കുവച്ചിട്ടുണ്ട്. ഒരു വലിയ സംഭവം നടന്നിരിക്കുന്നു എന്നാണ് ട്രംപിന്‍റെ ട്വീറ്റ്.

ട്രംപ് ഞായറാഴ്ച 9മണിക്ക് (ഇന്ത്യൻ സമയം ആറ് മണി) വാർത്താസമ്മേളനം വിളിക്കുമെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി സെക്രട്ടറി ഹോഗൻ ഹിഡ്‌ലി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി ബാഗ്ദാദി ഒളിവിൽ കഴിയുകയാണ്. 2010 ലാണ് ബാഗ്ദാദി ഭീകരസംഘടനയായ ഐഎസ്ഐയുടെ നേതാവാകുന്നത്.

ബാഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവർക്ക് ഒരു കോടി ഡോളർ (60 കോടി രൂപ) പ്രതിഫലം നൽകുമെന്ന് യുഎസ് വിദേശകാര്യവകുപ്പ് 2011-ൽ പ്രഖ്യാപിച്ചിരുന്നു. ബാഗ്ദാദി കൊല്ലപ്പെട്ടോ എന്ന കാര്യത്തിൽ ഉടൻ സ്ഥിരീകരണമുണ്ടാകുമെന്നാണ് കരുതുന്നത്.

Read more

ഇന്ത്യ-‍യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ ട്രംപിനു തിരിച്ചടി

ഇന്ത്യ-‍യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ ട്രംപിനു തിരിച്ചടി

വാഷിങ്ടൺ: ഇന്ത്യയും യൂറോപ്യൻ യൂണിയനുമായി കഴിഞ്ഞ ദിവസമുണ്ടാക്കിയ വ്യാപാര കരാർ അമെരിക്കയ്ക്ക് തിരിച്ചടിയെന്നു ലോകം വിലയിരു

കീചെയിനിൽ ഒരു കൊച്ചു വിസ്മയം; പഴയ കോഡാക് ഓർമകളിലേക്ക് ഒരു തിരിച്ചുപോക്ക്!

കീചെയിനിൽ ഒരു കൊച്ചു വിസ്മയം; പഴയ കോഡാക് ഓർമകളിലേക്ക് ഒരു തിരിച്ചുപോക്ക്!

80-കളിലെയും 90-കളിലെയും ഫിലിം ക്യാമറകളുടെ നൊസ്റ്റാൾജിയ ഉണർത്തുന്ന 'കോഡാക് ചാർമേര' (Kodak Charmera) എന്ന കീചെയിൻ ഡിജിറ്റൽ ക്യാമറയെ പരിചയപ്പെടുത്

വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു

വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു. ഡിജിസിഎ മരണം സ്ഥിരീകരിച്ചു. അജിത് പവാറിനെ ഗുരുതര പരുക്കുകളോടെയായിരു