ഐഎസ്‌എൽ പത്താം പതിപ്പ്: ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും തമ്മിൽ

ഐഎസ്‌എൽ പത്താം പതിപ്പ്: ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും തമ്മിൽ
ISL-2023-24_-Bengaluru-FC-to-face-Kerala-Blasters-in-opening-Fixture

ഐഎസ്എൽ പത്താം സീസണിന് സെപ്റ്റംബർ 21ന് കിക്ക്‌ ഓഫ് ചെയ്യും. ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്‌സിയും തമ്മിൽ. ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ ജെഎൽഎൻ ഗ്രൗണ്ടിലാണ് ഉദ്ഘാടന മത്സരം. ഐഎസ്എൽ 2023-24 സീസണിലെ സമ്പൂർണ്ണ ഫിക്ചർ ലിസ്റ്റ് ഈ ആഴ്ച അവസാനത്തോടെ പ്രഖ്യാപിക്കും.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിന് മുന്നോടിയായി നടന്നുകൊണ്ടിരിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോ ഓഗസ്റ്റ് 31-നാണ് അവസാനിച്ചത്. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ എല്ലാ ക്ലബ്ബുകളും മികച്ച താരങ്ങളെ തന്നെയാണ് അവരുടെ കൂടാരത്തിലെത്തിച്ചിട്ടുള്ളത്. പ്രായം കുറവുള്ള വിദേശ കളിക്കാരെ സ്വന്തമാക്കുക എന്ന തന്ത്രമായിരുന്നു വേനല്‍ക്കാല ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ബ്ലാസ്‌റ്റേഴ്സ് നടപ്പാക്കിയത്.

26 കാരനായ ജാപ്പനീസ് അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍/വിംഗര്‍/സ്‌ട്രൈക്കര്‍ താരമായ ഡൈസുകെ സകായി ആണ് ഏറ്റവും അവസാനമായി ബ്ലാസ്‌റ്റേഴ്സ് ക്യാമ്പില്‍ എത്തിയത്. 2023-2024 സീസണില്‍ മിലോസ് ഡ്രിന്‍സിച്ച്, ഖ്വാമെ പെപ്‌റ എന്നിവരെയും കേരളം സൈന്‍ ചെയ്തിരുന്നു. പ്രീ-സീസൺ പര്യടനത്തിനായി ഉടൻ ദുബായിലേക്ക് പുറപ്പെടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് യുഎഇ പ്രോ ലീഗ് ടീമുകൾക്കെതിരെയും സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്.

മൂന്ന് തവണ ഫൈനലിലെത്തിയിട്ടും ഇതുവരെ കപ്പ് നേടാനായിട്ടില്ല കേരളത്തിൻ്റെ കൊമ്പന്മാർക്ക്. ഇത്തവണയെങ്കിലും മഞ്ഞക്കടലിനെ സാക്ഷിയാക്കി ഐഎസ്എൽ കപ്പിൽ മുത്തമിടാൻ ബ്ലാസ്റ്റേഴ്സിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ