കൊച്ചിയിലെ മഞ്ഞക്കടലിന്റെ പ്രതീക്ഷകള്‍ ഫലിച്ചില്ല .ഐഎസ്എല്‍ മൂന്നാം പതിപ്പിൽ കേരള ബ്ലാസ്റ്റേഴ്സിനെ പെനൽറ്റി ഷൂട്ടൗട്ടിൽ (4–3) വീഴ്ത്തി അത്‍ലറ്റികോ ഡി കൊൽക്കത്തയ്ക്ക് കിരീടം. രണ്ടാം തവണയാണ് കൊൽക്കത്ത കിരീടം സ്വന്തമാക്കുന്നത്.
തുടക്കത്തില്‍ മികച്ച മുന്നേറ്റങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് കളം വാണെങ്കിലും പെടുന്നനെ തന്നെ കൊല്‍ക്കത്ത മത്സരത്തിലേക്ക് തിരികെ വന്നതോടെ കളി ആവേശത്തിന്റെ കൊടുമുടിയിലേക്ക് എത്തി .ഷൂട്ടൗട്ടിലൂടെയാണ് വിജയം നിശ്ചയിച്ചത് . കേരളത്തിനായി കിക്കെടുത്ത രണ്ടു പേര്‍ ലക്ഷ്യം നേടാനാകാതെ പോയി.ആദ്യം കിക്കെടുത്ത അന്‍റോണിയോ ജെര്‍മെന്‍ ഗോള്‍ ലക്ഷ്യത്തിലെത്തിച്ചു. രണ്ടാം കിക്കെടുത്ത കൊല്‍ക്കത്തയുടെ ഇയാന്‍ ഹ്യൂമിന്‍റെ കിക്ക് ബ്ലാസ്‌റ്റേഴ്‌സ് ഗോളി തടുത്തു. ബ്ലാസ്‌റ്റേഴ്‌സിന്‍റെ രണ്ടാം കിക്കെടുത്തെ ബെല്‍ഫോര്‍ട്ടും കിക്ക് കൃത്യമായി വലയിലെത്തിച്ചു.
കൊല്‍ക്കത്തക്കായി സൗമിക് ഡ്യൂട്ടിയും ലക്ഷ്യത്തിലെത്തിച്ചു. പിന്നീട് കിക്കെടുത്ത ബ്ലാസ്റ്റേഴ്‌സ് താരം എെന്‍റേയുടെ കിക്ക് ഗോള്‍ പോസ്റ്റിന് പുറത്തേക്ക് ആയിരുന്നു. പിന്നീട് ബോര്‍ഗ ഫെര്‍ണാണ്ടസ് കൊല്‍ക്കത്തക്കായി ലക്ഷ്യം കണ്ടു. മുഹമ്മദ് റഫീക്ക് കേരളത്തിനായി വലകുലുക്കി. ഇതോടെ സ്‌കോര്‍ 4-4 എന്ന നിലയിലും തുല്യമായി.