ക്രിസ്മസ് ആഘോഷത്തിനിടെ ക്രിസ്തുമത വിശ്വാസികളെ അറസ്റ്റ് ചെയ്ത് ഇസ്രയേല്‍ പൊലീസ്

Share
ക്രിസ്മസ് ആഘോഷത്തിനിടെ ക്രിസ്തുമത വിശ്വാസികളെ അറസ്റ്റ് ചെയ്ത് ഇസ്രയേല്‍ പൊലീസ്

ജെറുസലേം: ക്രിസ്മസ് ആഘോഷത്തിനിടെ ക്രിസ്തുമത വിശ്വാസികളെ അറസ്റ്റ് ചെയ്ത് ഇസ്രയേല്‍ പൊലീസ്. ഹൈഫയിലെ വാദി അല്‍ നിസ്‌നാസ് പരിസരത്താണ് സംഭവം. ഇസ്രയേല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സാന്റാ ക്ലോസ വേഷമണിഞ്ഞ് നില്‍ക്കുന്ന യുവാക്കളെ മര്‍ദിക്കുന്നതിന്റെയും അറസ്റ്റ് ചെയ്യുന്നതിന്റെയും ദൃശ്യങ്ങളുള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. പലസ്തീനില്‍ ന്യൂനപക്ഷമായ ക്രിസ്ത്യന്‍ വിഭാഗത്തിനെതിരെ വിവിധയിടങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ അതിക്രമങ്ങളുണ്ടായി എന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസ് പിയര്‍ബാറ്റിസ്റ്റ പിസാബല്ല ക്രിസ്ത്യന്‍ സമൂഹത്തിന് ആശംസകളുമായി യേശുവിന്റെ ജന്മസ്ഥലവും പലസ്തീനില്‍ ക്രിസ്ത്യന്‍ സ്വത്വത്തിന്റെ പ്രതീകവുമായ ബേത്ലഹേമിലെ മാംഗര്‍ സ്‌ക്വയറിലെത്തി. ക്രിസ്ത്യാനികളും മുസ് ലിങ്ങളുമുള്‍പ്പെടെ ആയിരക്കണക്കിന് പലസ്തീനികളെ അദ്ദേഹം അഭിസംബോധന ചെയ്തു. 'ഈ വര്‍ഷത്തെ ക്രിസ്മസ് സന്ദേശം കഷ്ടപ്പാടില്‍ നിന്നും സഹനത്തില്‍ നിന്നും വേര്‍തിരിക്കാനാവാത്തതാണ്. നമ്മള്‍ വെളിച്ചമാകാന്‍ തീരുമാനിക്കുകയാണ്. ബെത്‌ലഹേമിന്റെ വെളിച്ചം ലോകത്തിന്റെ വെളിച്ചമാണ്' എന്നാണ് അദ്ദേഹം പറഞ്ഞത്.

Read more

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) വീണ്ടും സമരത്തിലേക്ക്. കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്നാണ്

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസില്‍ മുഖ്യപ്രതി ഡോ. എം.കെ റാമിന്

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മലയാള സിനിമയെ അമ്പരപ്പിച്ചുകൊണ്ട് ബോക്സ് ഓഫീസിൽ റെക്കോർഡ് വേട്ട തുടരുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. റിലീസ് ചെയ്ത് വെറു