ഇറ്റലിയില്‍ നിയന്ത്രണം വിട്ട വിമാനം റോഡിലേക്ക് ഇടിച്ചുകയറി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ദുബൈയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വിമാനാപകടത്തിന് പിന്നാലെ ഇറ്റലിയിലും വിമാനാപകടം .പാരീസില്‍ നിന്നും എത്തിയ കാര്‍ഗോ വിമാനം റണ്‍വെയും തകര്‍ത്ത് നിയന്ത്രണം വിട്ട റോഡിലേക്ക് തെന്നിനീങ്ങിയെങ്കിലും വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ഇറ്റലിയില്‍ നിയന്ത്രണം വിട്ട വിമാനം റോഡിലേക്ക് ഇടിച്ചുകയറി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
flightinroad

ദുബൈയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വിമാനാപകടത്തിന് പിന്നാലെ ഇറ്റലിയിലും  വിമാനാപകടം .പാരീസില്‍ നിന്നും  എത്തിയ കാര്‍ഗോ വിമാനം റണ്‍വെയും തകര്‍ത്ത് നിയന്ത്രണം വിട്ട  റോഡിലേക്ക് തെന്നിനീങ്ങിയെങ്കിലും  വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.

ഫ്രാന്‍സില്‍ നിന്ന് നിന്ന് ഇറ്റലിയിലേക്ക് വന്ന കാര്‍ഗോ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് നിയന്ത്രണം വിട്ടു തിരക്കേറിയ റോഡിലേക്ക് തെന്നിനീങ്ങിയത്.ഇറ്റലിയിലെ ബെര്‍ഗാമോ ഓറിയോ അല്‍ സീരിയെ ഇന്റര്‍നാഷല്‍ എയര്‍പോര്‍ട്ടിലായിരുന്നു സംഭവം .

ഡിഎച്ച്എലിന്റെ 737-400 എയര്‍ ക്രാഫ്റ്റാണ് അപകടത്തില്‍ പെട്ടത്.പുലര്‍ച്ചെയായതിനാല്‍ റോഡില്‍ വാഹനങ്ങള്‍ കുറവായിരുന്നതിനാലാണ്  ദുരന്തം ഒഴിവായത് . മൂന്നു പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അപകടത്തെത്തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്.വിമാനം നിയന്ത്രണം നഷ്ടമായി റോഡിലേക്ക് കയറുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് .വീഡിയോ കാണാം .

Read more

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് നിർത്തിവെച്ചിരുന്ന ദുബായിയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം ഇന്ന് വൈ

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ‌ ഇറാൻ‌ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു. മൻസൗരേഹ് ഖോജസ്തേഹ് (79 ) ആണ് മരിച്ചത്. ഖമനയി കൊല്ലപ്

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസിനെ ലക്ഷ്യമാക്കി ഇറാൻ വിപ്ലവ സേന(ഐആർജിസി) നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം