ഐ.വി.ശശിയുടെ സംസ്കാരം ചെന്നൈയിൽ; മരണം മകളെ സന്ദര്‍ശിക്കാന്‍ ഓസ്ട്രേലിയിലേക്ക് പുറപ്പെടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ

പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഐ വി ശശിയുടെ സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച ചെന്നൈയിൽ വെച്ച് നടക്കും .മൃതദേഹം ചെന്നൈയിൽ ഉള്ള വസതിയിൽ എത്തിച്ചു .ഐ വി ശശിയുടെ ജന്മ നാടായ കോഴിക്കോടിൽ അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടത്തണം എന്ന് സംവിധായകൻ രഞ്ജിത്ത് ആവശ്യപ്പെട്ടിരുന്നു .

ഐ.വി.ശശിയുടെ സംസ്കാരം ചെന്നൈയിൽ; മരണം മകളെ സന്ദര്‍ശിക്കാന്‍ ഓസ്ട്രേലിയിലേക്ക് പുറപ്പെടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ
iv-sasi-cap.png.image.784.410

പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഐ വി ശശിയുടെ സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച ചെന്നൈയിൽ വെച്ച് നടക്കും .മൃതദേഹം ചെന്നൈയിൽ ഉള്ള വസതിയിൽ എത്തിച്ചു .ഐ വി ശശിയുടെ ജന്മ നാടായ കോഴിക്കോടിൽ അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടത്തണം എന്ന് സംവിധായകൻ രഞ്ജിത്ത് ആവശ്യപ്പെട്ടിരുന്നു .

ബന്ധുക്കൾ സമ്മതിക്കുകയാണെങ്കിൽ സംസ്കാര ചടങ്ങുകൾക്ക് വേണ്ട സകല സജ്ജീകരണങ്ങളും സർക്കാർ വഹിക്കുമെന്നും അറിയിച്ചിരുന്നു .എന്നാൽ മൃത ദേഹം കേരളത്തിലേക്ക് കൊണ്ട് വരുന്നില്ലെന്നുള്ള വിവരം അറിയിച്ചത് ബന്ധുക്കൾ ആണ് . സംവിധായകർ ആയ ഹരിഹരൻ ,പ്രിയദർശൻ എന്നിവർ ചെന്നൈയിലെ വീട്ടില്‍ അന്തിമോപചാരം അർപ്പിക്കാൻ എത്തി .

ചൊവ്വാഴ്ച രാത്രി മകള്‍ അനുവിനെ സന്ദര്‍ശിക്കാന്‍ ഓസ്ട്രേലിയയിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഐവി ശശിക്ക് അസുഖം മൂർച്ഛിച്ചതെന്ന് സംവിധായകൻ പ്രിയദർശൻ പറഞ്ഞു. ഓസ്ട്രേലിയയിൽ താമസിക്കുന്ന മകൾ അനുവിനെ സന്ദർശിക്കാനാണ് ഐവി ശശി ചൊവ്വാഴ്ച യാത്രതിരിക്കേണ്ടിയിരുന്നത്. ഇതിനായുള്ള വിമാന ടിക്കറ്റും, വീൽചെയർ ഉൾപ്പെടെയുള്ള സംവിധാനങ്ങളും നേരത്തെ ഒരുക്കിയിരുന്നു. അർബുദ ബാധിതനായിരുന്ന ഐവി ശശിക്ക് ചൊവ്വാഴ്ച രാവിലെയോടെയാണ് അസുഖം മൂർച്ഛിച്ചത്. തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രമദ്ധ്യേയാണ് മരണം സംഭവിച്ചത്. ന്യൂസിലാൻഡിലായിരുന്ന മകൻ അനി തിങ്കളാഴ്ച രാത്രിയാണ് ചെന്നൈയിലെ വീട്ടിലെത്തിയത്. ഓസ്ട്രേലിയയിലുള്ള മകൾ ചെന്നൈയിലെത്തിയ ശേഷമേ സംസ്കാര ചടങ്ങുകൾ നിശ്ചയിക്കുകയുള്ളു. മകൾ നാട്ടിലേക്ക് വരാനുള്ള തിരക്കുകളിലാണെന്നും ഐവി ശശിയുടെ അടുത്ത സുഹൃത്തും സംവിധായകനുമായ പ്രിയദർശൻ വ്യക്തമാക്കി.

Read more

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ചോദ്യം ചെയ്യലിന് ഹാജരാവാൻ അനിൽ അംബാനിക്ക് ഇഡി നോട്ടീസ്

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ചോദ്യം ചെയ്യലിന് ഹാജരാവാൻ അനിൽ അംബാനിക്ക് ഇഡി നോട്ടീസ്

ന്യൂഡൽ‌ഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്ക് വീണ്ടും ഇഡി നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നവംബർ 14 ന് ചോദ്യം ചെയ്യലി

ലാലേട്ടന്റെ ‘തുടരും’ ഇന്ത്യൻ പനോരമയിലേക്ക്; 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും

ലാലേട്ടന്റെ ‘തുടരും’ ഇന്ത്യൻ പനോരമയിലേക്ക്; 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ ഗോവ ചലച്ചിത്ര മേളയിലേക്ക്. അൻപത്തിയാറാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്

ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള നഗരം ഇന്ത്യയിലാണ്!

ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള നഗരം ഇന്ത്യയിലാണ്!

ന്യൂഡൽഹി: ഏറ്റവും സന്തോഷമുള്ള ഏഷ്യൻ നഗരമെന്ന വിശേഷണം സ്വന്തമാക്കി മുംബൈ. ടൈം ഔട്ടിന്‍റെ ഹാപ്പിയസ്റ്റ് സിറ്റി ഇൻ ഏഷ്യ 2025 എന്ന പുതിയ സർവേയി