ഇതാണ് ലോകത്തിലെ ഏറ്റവും വിലയേറിയ കോഫി, പൌഡറിന് വില കിലോയ്ക്ക് 70000രൂപ വരെ; പക്ഷെ ഇത് നിര്‍മ്മിക്കുന്നത് എന്തുകൊണ്ടാണ് എന്ന് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

0

ലോകത്തിൽ വെച്ചേറ്റവും വിലയുള്ള കോഫിയാണ്‌ ബ്ലാക്ക്‌ ഐവറി കോഫി.വില കിലോയ്ക്ക് 70,000 രൂപ വരെ.പക്ഷെ ഇത് എങ്ങനെ ആണ് ഉണ്ടാക്കുന്നത്‌ എന്ന് അറിഞ്ഞാല്‍ കാപ്പിപ്രിയര്‍ ഒന്ന് ഞെട്ടുക തന്നെ ചെയ്യും ..ആനയുടെ പിണ്ഡത്തില്‍ നിന്ന് തന്നെ .

അതെ വടക്കേ തായിലാന്റിലെ ഒരു ആന സംരക്ഷണ കേന്ദ്രത്തിട് ചേര്‍ന്നാണ് ‘ബ്ലാക്ക്‌ ഐവറി കോഫി’ കമ്പനിയും സ്ഥിതി ചെയ്യുന്നത്‌. ലാവോസിന്റെ സമീപത്തു തൊട്ടു കിടക്കുന്ന ചിയാംഗ്‌ റായി സംസ്ഥാനത്തെ ചിയാംഗ്‌ സായേൻ ജില്ലയിലാണിത്‌. ഇവിടെ വളര്‍ത്തി സംരക്ഷിയ്ക്കുന്ന ആനകളുടെ വിസർജ്ജ്യത്തിൽ നിന്നെടുത്ത കാപ്പിക്കുരു സംസ്കരിച്ചെടുത്താണ് ലോകത്തിലെ ഏറ്റവും വില കൂടിയ കോഫി ഉണ്ടാക്കുന്നത്‌. പഴുത്ത കാപ്പിക്കായ്‌കളെ ഇവിടത്തെ ആനകളെ കൊണ്ട്‌ തീറ്റിപ്പിക്കുകയും ആന കഴിച്ച കാപ്പികായ്‌കളിലെ കുരുക്കൾ ആന വിസര്‍ജ്ജിയ്ക്കുമ്പോള്‍ ശേഖരിച്ച്‌ സംസ്കരിച്ചാണ് ഈ കോഫിപൊടി നിര്‍മ്മിക്കുന്നത് .

ഈ കോഫിയ്‌ക്ക്‌ ഇത്രയധികം ഡിമാന്റും വിലക്കൂടുതലും എന്ത് കൊണ്ടാണെന്ന് മനസ്സില്‍ ആയല്ലോ . ആനയുടെ ദഹനപ്രക്രിയയിലൂടെ കടന്നു പോകുന്ന കാപ്പികുരു പ്രോട്ടീൻ വിമുക്തമാവുകയും ഒരു പ്രത്യേക തരം രുചി കൈവരിക്കുകയും ചെയ്യുന്നു. കുരുവിലെ പ്രോട്ടീൻ പോകുന്നത്‌ കൂടി കാപ്പിയുടെ ചവർപ്പ്‌ രുചി ഇല്ലാതാവുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.