‘669 തിയറി’: ആഴ്ചയില്‍ ആറ് ദിവസം ആറ് തവണ ദീര്‍ഘ നേരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം; തൊഴിലാളികൾക്ക് പുത്തൻ ഉപദേശവുമായി ജാക്ക് മാ

‘669 തിയറി’: ആഴ്ചയില്‍ ആറ് ദിവസം ആറ് തവണ ദീര്‍ഘ നേരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം;  തൊഴിലാളികൾക്ക് പുത്തൻ ഉപദേശവുമായി ജാക്ക് മാ
Jack-ma-alibaba

ആഴ്ചയില്‍ ആറുദിവസം ആറുതവണ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടണം എന്ന തിയറിയുമായി ആലിബാബയുടെ ഉടമയായ ജാക്ക് മാ രംഗത്തെത്തി. ആഴ്ചയില്‍ ആറ് ദിവസം, ആറ് തവണ, ഓരോ പ്രാവശ്യവും ദീര്‍ഘനേരം സെക്‌സില്‍ ഏര്‍പ്പെടണമെന്നാണ് അദ്ദേഹം തൊഴിലാളികളോട് നിര്‍ദ്ദേശിക്കുന്നത്. ‘669 തിയറി’ എന്നാണ് ഈ രീതിയെ ജാക്ക് മാ വിശേഷിപ്പിക്കുന്നത്.

ഇതില്‍ ഒന്‍പത് എന്നത് ചൈനീസ് ഭാഷയില്‍ ദീര്‍ഘനേരം എന്ന അര്‍ഥം വരുന്ന വാക്കിനെ സൂചിപ്പിക്കുന്നതാണ്. കമ്പനിയുടെ ആസ്ഥാനത്ത് എല്ലാവര്‍ഷവും നടത്തുന്ന സമൂഹ വിവാഹത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ 996 എന്നൊരു തിയറിയും അദ്ദേഹം മുന്നോട്ടുവച്ചിരുന്നു. രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെ ആഴ്ചയില്‍ ആറ് ദിവസം ഒരാള്‍ ജോലി ചെയ്യാന്‍ തയ്യാറാകണമെന്നാണ് ആ തിയറിയിലൂടെ അദ്ദേഹം ആവശ്യപ്പെട്ടത്. ഈ തിയറി ഏറെ വിവാദങ്ങൾക്ക് ഇടനല്കിയെങ്കിലും സാങ്കേതിക മേഖലയില്‍ തൊഴില്‍ ചെയ്യുന്ന ജീവനക്കാരെ സംബന്ധിച്ചാണ് അദ്ദേഹം ഇത്തരമൊരു അഭിപ്രായം മുന്നോട്ടുവച്ചത്.

തൊഴിലിനായി 996-ഉം ജീവിതത്തില്‍ 669-നുമാണ് വേണ്ടതെന്നാണ് ജാക്ക് മാ പറഞ്ഞുവെക്കുന്നത്. എങ്കില്‍, ഉല്‍പ്പാദന ക്ഷമതയും വ്യാവസായിക സാധ്യതകളും വര്‍ദ്ധിക്കുമെന്നാണ് അദ്ദേഹം കണക്കുകൂട്ടുന്നത്.

Read more

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

തിരുവനന്തപുരം: ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്‍റെ തെ