നമ്മുക്ക് ചക്ക നിസ്സാരക്കാരന്‍ ആണെങ്കിലും കടല്‍ കടന്ന ചക്കയ്ക്ക് ഒടുക്കത്തെ ഡിമാന്റ് തന്നെ .കാരണം നമ്മുടെ പറമ്പിലും മറ്റും സര്‍വ്വസാധാരണമായ ചക്കയുടെ ദുബായിലെ വില കേട്ടാല്‍ മലയാളികള്‍ ഞെട്ടും .ഏകദേശം 4700 രൂപയോളമാണ് ദുബായിൽ ചക്കയ്ക്ക് വില എന്ന് പറയുമ്പോള്‍ തന്നെ കാര്യം പിടികിട്ടിയല്ലോ .ഫുഡ് സപ്ലിമെന്റിന്റെയും, ഹെൽത്ത് ഡ്രിങ്കിന്റെയും അവശ്യഘടകമായി ഇടിച്ചക്കയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ പാകമാകും മുമ്പേയുള്ള ഇടിച്ചക്കയ്ക്കാണ് വില കൂടുതൽ.
യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ചക്കയുടെ സ്ഥാനം ബർഗർ പട്ടികയിൽ ആണെന്ന വാര്‍ത്ത കുറച്ചു കാലം മുന്‍പാണ് കേട്ടത് .അമേരിക്കൻ വിഭവമായ ടെരിയാക്കിയിൽ കോഴിയിറച്ചിക്കു പകരമായും പച്ചച്ചക്ക ഉപയോഗിക്കുന്നുണ്ടത്രെ . ചക്കക്കുരു പൊടിച്ചുണ്ടാക്കുന്ന പാസ്തയാണു വിദേശത്തെ പുതിയ ഇഷ്ടവിഭവം എന്നാണ് റിപ്പോര്‍ട്ട് .അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള ആവശ്യത്തിനനുസരിച്ച് ബർഗറിനുളളിൽ വയ്ക്കുന്ന കട്ലറ്റ്, അമേരിക്കൻ ഭക്ഷണമായ ടെരിയാക്കി എന്നിവയ്ക്കുവേണ്ടിയെല്ലാം ചക്കയ്ക്ക് കരാർ ലഭിക്കുന്നുണ്ട് ഇപ്പോള്‍ .ചക്കക്കുരു പൊടിച്ചെടുത്താണ് ഇപ്പോള്‍ പാസ്ത നിർമിക്കുന്നത്. ചക്ക അധിഷ്ഠിത ഉത്പന്നങ്ങൾക്ക് വിദേശത്തു ഡിമാൻഡ് കൂടിവരികയാണെന്നതിനു വേറെ തെളിവ് വേണോ ?
കീടനാശിനി വിമുക്തവും ആരോഗ്യവർധകവുമാണെന്നതാണ് ചക്കയുടെ പ്രധാന വാണിജ്യ സവിശേഷത. മലേഷ്യ, തായ് ലൻഡ് എന്നീ രാജ്യങ്ങളിൽനിന്നും ചക്ക പാശ്ചാത്യരാജ്യങ്ങളിൽ ഉണ്ടെങ്കിലും അതെല്ലാം കൃഷി ഉത്പന്നമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. എന്നാൽ കേരളത്തിലെ ചക്കയെ വിദേശരാജ്യങ്ങളിൽ പ്രകൃതിദത്ത ഇനത്തിൽ ആണ് ഉല്‍പെടുത്തിയിരിക്കുന്നത് .അതിനാൽ തന്നെ കേരളത്തിൽ നിന്നുള്ള ചക്ക അധിഷ്ഠിത ഉത്പന്നങ്ങൾക്ക് ഡിമാൻഡ് വർധിക്കുന്നു.ഇപ്പോള്‍ മനസ്സിലായില്ലേ എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടെന്ന് .