അടിച്ചു മോനെ അടിച്ചു; യുഎഇയില്‍ മലയാളി യുവാവിന് 13 കോടിയുടെ ലോട്ടറിയടിച്ചു

അബുദാബിയിലെ ലോട്ടറി നറുക്കെടുപ്പില്‍ മലയാളിക്ക് പതിമൂന്ന് കോടി രൂപ സമ്മാനം. അബുദാബി ബിഗ് ടിക്കറ്റ് ഡ്രോയില്‍ മലയാളിയായ ശ്രീരാജ് കൃഷ്ണനാണ് സമ്മാനം ലഭിച്ചത്.1

അടിച്ചു മോനെ അടിച്ചു; യുഎഇയില്‍ മലയാളി യുവാവിന് 13 കോടിയുടെ ലോട്ടറിയടിച്ചു
sreeraj

അബുദാബിയിലെ ലോട്ടറി നറുക്കെടുപ്പില്‍ മലയാളിക്ക് പതിമൂന്ന് കോടി രൂപ സമ്മാനം. അബുദാബി ബിഗ് ടിക്കറ്റ് ഡ്രോയില്‍ മലയാളിയായ ശ്രീരാജ് കൃഷ്ണനാണ് സമ്മാനം ലഭിച്ചത്.12,723,5476 കോടിയുടെ രൂപയുടെ ജാക് പോട്ടാണ് യു.എ.ഇയില്‍ ഷിപ്പിംഗ് കോ ഓര്‍ഡിനേറ്ററായി ജോലി നാേക്കുന്ന മുപ്പത്തിമൂന്നുകാരന്‍ ശ്രീരാജ് കൃഷ്ണന്‍ കൊപ്പറമ്പിലിന് ലഭിച്ചത്.മാര്‍ച്ച് അഞ്ചിന് നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് ശ്രീരാജ് വിജയിയായത്.

കഴിഞ്ഞ ഒന്‍പതു വര്‍ഷമായി യുഎഇയില്‍ ജോലി നോക്കുന്ന ശ്രീരാജ് ബിഗ് ടിക്കറ്റ് സ്ഥിരം വാങ്ങാറുണ്ട്. എന്നാല്‍ ആദ്യമായാണ് ഭാഗ്യം തേടിയെത്തുന്നത്. 44698 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ശ്രീരാജ് സമ്മാനാര്‍ഹനായത്. സ്ഥിരമായി ടിക്കറ്റ് വാങ്ങാറുള്ള താന്‍ അവസാനത്തെ ടിക്കറ്റ് എന്ന് കരുതിയാണ് ഈ ടിക്കറ്റ് എടുത്തത്. എന്തായാലും ഇത് താന്‍ അവസാനമായി വാങ്ങിയ ടിക്കറ്റ് ആയിരിക്കുമെന്നും ശ്രീരാജ് പറയുന്നു.

പ്രതിമാസം 6000 ദിര്‍ഹം ശമ്പളത്തിനാണ് ശ്രീരാജ് ജോലി ചെയ്യുന്നത്. സമ്മാനത്തുകയില്‍ നിന്ന് നാട്ടിലെ വീടിന്റെ ലോണ്‍ അടച്ചുതീര്‍ക്കുകയാണ് പ്രഥമലക്ഷ്യമെന്ന് ശ്രീരാജ് പറഞ്ഞു. അശ്വതിയാണ് ശ്രീരജിന്റെ ഭാര്യ. അശ്വതിയും അബുദാബിയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി ജോലി നോക്കി വരികയാണ്. കോടീശ്വരനായി മാറിയെങ്കിലും യുഎഇയിലെ ജോലി ഉപേക്ഷിച്ച് പോകാന്‍ പദ്ധതിയൊന്നുമില്ലെന്ന് ദമ്പതികള്‍ വ്യക്തമാക്കി.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു