ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയാകുന്നു

ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയാകുന്നു
image (1)

നടന്‍ ജഗതി ശ്രീകുമാറിന്റെ മകളും നടിയുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയാകുന്നു. നടി തന്നെയാണ് ഇക്കാര്യം പ്രേക്ഷകരെ നേരിട്ട് അറിയിച്ചത്.

'ഇന്നു മുതല്‍ നീ നടക്കുന്നത് ഒറ്റയ്ക്കാവില്ല. എന്റെ ഹൃദയം നിനക്ക് തണലേകും. എന്റെ കൈകള്‍ നിനക്ക് വീടാകും.' എന്ന് പ്രതിശ്രുത വരന്റെ കൈ പിടിച്ചുകൊണ്ടുള്ള ചിത്രത്തിനൊപ്പം നടി കുറിച്ചു. ആരാണ് വരനെന്ന് നടി വെളിപ്പെടുത്തിയിട്ടില്ല. വൈകാതെ തന്നെ ഞാന്‍ മിസിസ് ആവുമെന്നും നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഉണ്ടായിരിക്കണമെന്നും ശ്രീലക്ഷ്മി പറയുന്നു.

https://www.instagram.com/p/B4y9EhhJhmS/?utm_source=ig_web_copy_link

ജഗതി ശ്രീകുമാറിന്റെയും കലാ ശ്രീകുമാറിന്റെയും മകളാണ് ശ്രീലക്ഷ്മി. നടിയായും അവതാരികയായും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുള്ള ശ്രീലക്ഷ്മി ബിഗ് ബോസ് മലയാളത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒമാനിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് രംഗത്ത് ജോലി ചെയ്യുകയാണ് ശ്രീലക്ഷ്മി. വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍, ക്രാന്തി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ശ്രീലക്ഷ്മി ഭരതനാട്യം നര്‍ത്തകി കൂടിയാണ്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു