ഈ ജയിലില്‍ കിടക്കാന്‍ ആളില്ല; ജയില്‍ പൂട്ടാതിരിക്കാന്‍ ഒടുവില്‍ ജയില്‍ അധികൃതര്‍ അയല്‍രാജ്യത്ത് നിന്നും തടവുകാരെ ഇറക്കുമതി ചെയ്യുന്നു

ജയിലില്‍ കിടക്കാന്‍ ആളില്ലാത്തതിനാല്‍ മറ്റു രാജ്യങ്ങളില്‍ നിന്നും ആളെ ഇറക്കുമതി ചെയ്യേണ്ട ഗതികേടിലാണ് യൂറോപ്യന്‍ രാജ്യമായ നെതര്‍ലന്റിന്റെ വടക്കന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വീന്‍ ഹൗസനിലെ നോര്‍ജര്‍ഹെവന്‍ ജയില്‍ അധികൃതര്‍.

ഈ ജയിലില്‍ കിടക്കാന്‍ ആളില്ല; ജയില്‍ പൂട്ടാതിരിക്കാന്‍ ഒടുവില്‍ ജയില്‍ അധികൃതര്‍ അയല്‍രാജ്യത്ത് നിന്നും തടവുകാരെ ഇറക്കുമതി ചെയ്യുന്നു
jail-2

ജയിലില്‍ കിടക്കാന്‍ ആളില്ലാത്തതിനാല്‍ മറ്റു രാജ്യങ്ങളില്‍ നിന്നും ആളെ ഇറക്കുമതി ചെയ്യേണ്ട ഗതികേടിലാണ് യൂറോപ്യന്‍ രാജ്യമായ നെതര്‍ലന്റിന്റെ വടക്കന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വീന്‍ ഹൗസനിലെ നോര്‍ജര്‍ഹെവന്‍ ജയില്‍ അധികൃതര്‍. കുറ്റവാളികള്‍ ഇല്ല എന്ന് പറയുമ്പോള്‍ കുറ്റം ചെയ്യാത്ത ആരും ഇല്ല എന്നല്ല, പകരം ജയിലില്‍ കിടക്കാന്‍ മാത്രം കുറ്റങ്ങള്‍ ചെയ്യുന്ന ആരും തന്നെ ഇപ്പോള്‍ ഈ രാജ്യത്തില്ല. അതോടെ ആളൊഴിഞ്ഞ രാജ്യത്തെ ജയില്‍ അയല്‍രാജ്യത്തിനു വാടകയ്ക്ക് കൊടുത്തിരിക്കുകയുമാണ്.

രാജ്യത്തിന്റെ ചരിത്രപ്രധാനമായ വീന്‍ ഹൗസനിലെ നോര്‍ജര്‍ഹെവന്‍ ജയിലിനാണ് സ്വന്തം രാജ്യത്ത് കുറ്റവാളികള്‍ ഇല്ലാത്തതു കാരണം അയല്‍രാജ്യമായ നോര്‍വേയില്‍ നിന്നും കുറ്റവാളികളെ ഇറക്കുമതി ചെയ്യേണ്ടി വന്നിരിക്കുന്നത്.മദ്യപാനവും ചെറിയ രീതിയിലുള്ള മയക്കുമരുന്നു സേവയും ചൂഷണ രഹിത വേശ്യാവൃത്തിയുമെല്ലാം അനുവദനീയമായ നെതര്‍ലന്റില്‍ ഇപ്പോള്‍ ജയിലില്‍ കിടക്കാന്‍ ആളേയില്ലത്ത

അവസ്ഥയാണ്. നോര്‍വേയില്‍ നിന്നും ഇറക്കുമതി ചെയ്ത 240 തടവുകാരാണ് ഇവിടെ ഇപ്പോള്‍ കഴിയുന്നത്. ഇവരുടെ കാലാവധി നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ കഴിഞ്ഞാല്‍ ജയില്‍ പൂര്‍ണ്ണമായും പൂട്ടിയേക്കും.പണ്ട് ഒരു കളവു പറഞ്ഞാല്‍ നാവു പിഴുതെറിയുന്നതും മോഷ്ടിച്ചാല്‍ കൈവെട്ടുന്നതും അടക്കം ക്രൂരമായ പല ശിക്ഷകളും പരീക്ഷിച്ചിരുന്ന ഈ ജയില്‍ ഇപ്പോള്‍ ചരിത്രത്തിന്റെ ഓര്‍മ്മയായി നില കൊള്ളുകയാണ്.

1823 ല്‍ പണി കഴിച്ച ജയിലില്‍ ആയിരക്കണക്കിന് കുറ്റവാളികള്‍ ജീവിച്ചു പോയിട്ടുണ്ട്. പത്തു വര്‍ഷം മുമ്പ് നെതര്‍ലന്റ് തടവുകാര്‍ ഏറെയുള്ള യൂറോപ്യന്‍ രാജ്യമായിരുന്നു.  2005ല്‍ 14,468 കുറ്റവാളികളുണ്ടായിരുന്ന ഈ രാജ്യത്ത് ഇപ്പോള്‍ വെറും 57 പേര് മാത്രമെയുള്ളൂ എന്നതും ഏറെ ശ്രദ്ധേയമാണ്. 1823ല്‍ പണി കഴിപ്പിച്ച ഈ ജയില്‍ പ്രവര്‍ത്തനം നിര്‍ത്തി, വൈകാതെ തന്നെ പൂര്‍ണ്ണമായും ചരിത്രത്തിന്റെ സ്മാരകമായി മാറും. മികച്ച പുനരധിവാസം മാത്രമല്ല നെതര്‍ലന്റില്‍ കുറ്റവാളികള്‍ കുറവാകാന്‍ കാരണം എന്നാണു വിലയിരുത്തല്‍.

Read more

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി(എൻഫോഴ്സ്

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരം: തലസ്ഥാനത്ത് മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നൽകി. ടെക്നോപാര്‍ക്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

ജീവനാംശം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഭാര്യ ഹസിൻ ജഹാൻ നൽകിയ ഹർജിയിൽ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നോട്ടീസ് അയച്ച് സുപ്

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

തെരുവുനായ വിഷയത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ്, സ്‌പോർട് കോംപ്ലക്‌സുകൾ, റെ