ഇന്ത്യൻ വ്യോമാക്രമണം സ്ഥിരീകരിച്ച് ജെയ്ഷെ എ മുഹമ്മദ്

ഇന്ത്യൻ വ്യോമാക്രമണം സ്ഥിരീകരിച്ച് ജെയ്ഷെ എ മുഹമ്മദ്
image (1)

ന്യൂഡൽഹി: ബാലാക്കോട്ട് ഭീകരകേന്ദ്രത്തിനു നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണം ജയ്‌ഷെ മുഹമ്മദ് സ്ഥിരീകരിച്ചെന്നു റിപ്പോര്‍ട്ട്. പരിശീലനകേന്ദ്രത്തില്‍ ബോംബിട്ടുവെന്ന് വെളിപ്പെടുത്തുന്ന മസൂദ് അസറിന്‍റെ സഹോദരന്‍ മൗലാനാ അമര്‍ ശബ്ദരേഖ പുറത്തുവന്നു.

എ മുഹമ്മദ് ആസ്ഥാനം തകര്‍ന്നില്ലെന്നും നാശനഷ്ടമുണ്ടായെന്നുമാണ് ശബ്ദരേഖയിൽ അവകാശപ്പെടുന്നത്. ജയ്ഷെ മുഹമ്മദിന്റെ താവളത്തിൽ ബോംബാക്രമണം നടന്നതായി തദ്ദേശവാസികളും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം നടന്നു മണിക്കൂറുകൾക്കു ശേഷം 35 ഓളം മൃതദേഹങ്ങൾ പ്രദേശത്തുനിന്ന് ആംബുലൻസിൽ പുറത്തേക്കു കൊണ്ടുപോയതായാണു ദൃക്‌സാക്ഷികൾ പറയുന്നത്.

നേരത്തെ പാകിസ്താന്‍ ഇക്കാര്യം നിഷേധിച്ചിരുന്നരുന്നെങ്കിലും ഇപ്പോള്‍ ജെയ്ഷേ മുഹമ്മദ് തന്നെ ഇക്കാര്യം അംഗീകരിക്കുകയാണ്.ജെയ്ഷെ മുഹമ്മദ് തലവന്‍ മസ്ഹൂദ് അസ്ഹര്‍ പാക്കിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുല്‍വാമ ആക്രമണത്തില്‍ ജെയ്ഷെ മുഹമ്മദിന് പങ്കില്ലെന്ന് ഷാ മഹമ്മുദ് ഖുറേഷി അവകാശപ്പെട്ടത്.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്