ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് സിംഗപ്പൂർ റിലീസ് 18ന്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് സിംഗപ്പൂർ റിലീസ് 18ന്
jellikkettu-poster

വിവിധ ഫിലിം ഫെസ്റ്റിവലുകളിലും കേരളത്തിലെ തീയേറ്ററുളിലും മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്ന ജല്ലിക്കട്ട് ഒക്ടോബർ 18ന് സിംഗപ്പൂരിൽ റിലീസ് ചെയ്യുകയാണ്. യൂറോപ്, യു.കെ. എന്നിവിടങ്ങളിൽ ചിത്രം വിതരണത്തിനെത്തിച്ച ഇൻഡീവുഡ് ഡിസ്ട്രി്യബ്യൂഷൻ നെറ്റ് വർക്ക് തന്നെയാണ് ചിത്രം സിംഗപൂരും വിതരണത്തിനെത്തിക്കുന്നത്.. ലൂസിഫറിനുശേഷം ഏറ്റവും കൂടുതൽ തീയേറ്ററുകൾ ലഭിക്കുന്ന ചിത്രമാണ് ജല്ലിക്കട്ട്.

ഒരു ഗ്രാമത്തില്‍ കയറു പൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ജല്ലിക്കട്ട് പറയുന്നത്. എസ്. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തരംഗം ഫെയിം ശാന്തിയാണ് നായിക. അങ്കമാലി ഡയറീസിന് വേണ്ടി ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരന്‍ തന്നെയാണ് ജല്ലിക്കട്ടിനും ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിളള സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നു.

യൂറോപ്പിലും യു.കെ.യിലും വിജയകരമായി പ്രദർശനം തുടർന്നുകൊണ്ടിരിക്കുന്ന ചിത്രത്തിന് സിംഗപ്പൂരും മികച്ച പ്രതികരണം ലഭിക്കുമെന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്.

book tickets online :  https://www.gv.com.sg/   https://www.carnivalcinemas.sg  https://www.cathaycineplexes.com.sg

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം