ജമാല്‍ ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി സൗദി കോണ്‍സുലര്‍ ജനറലിന്റെ വീട്ടിലേക്ക് കൊണ്ടുപോയെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. തുര്‍ക്കി പത്രമാണ് ഏറ്റവും ഒടുവില്‍ ആധികാരികതയോടെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കൊലപാതകത്തിനു ശേഷം ജമാല്‍ ഖഷോഗിയുടെ മൃതദേഹം വെട്ടിഞുറുക്കിയെന്ന അഭ്യൂഹങ്ങള്‍ക്ക് സ്ഥിരീകരണം നല്‍കിയിരിക്കുന്നത് തുര്‍ക്കി പത്രമായ സബാഹ് ആണ്.
15 അംഗ കൊലയാളി സംഘത്തില്‍ മൂന്ന് പേര്‍ക്കായിരുന്നു മൃതദേഹം മാറ്റാനുള്ള ചുമതലയെന്നും തുര്‍ക്കി ഔദ്യോഗിക പത്രം റിപ്പോര്‍ഖ്ഖു ചെയ്യുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സഹായി ആയ മുത്തര്‍ബ് മൃതദേഹം മാറ്റിയ സംഘത്തിലുണ്ടായിരുന്നുവെന്നാണ് വിവരം.
കൊലയാളി സംഘത്തിലെ മഹെര്‍ മുതര്‍ബ്, സലാ തുബൈഗി, താര്‍ അല്‍ ഹര്‍ബി എന്നിവരാണ് ഈ കൃത്യം നിര്‍വഹിച്ചത്. മറ്റു രണ്ടുപേരില്‍ ഒരാള്‍ സൗദിയുടെ ഫോറന്‍സിക് തലവനും, മറ്റൊരാള്‍ സൗദി ആര്‍മിയിലെ ണ്‍േകണലുമാണെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകം നടന്ന ഒക്‌ടോബര്‍ രണ്ടിന് സൗദി കോണ്‍സുല്‍ ജനറലിന്റെ വീടിന് 200 മീറ്റര്‍ അകലെ നിരവധി വാഹനങ്ങളുടെ അകമ്പടിയില്‍ മൂന്നുപേര്‍ എത്തിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.<