ഏറ്റവും മോശം ലൈംഗിക വര്‍ണനകളുള്ള പുസ്തകത്തിനുള്ള അവാർഡ് ; ജെയിംസ് ഫ്രേയുടെ കാതറീനയ്ക്ക്

ഏറ്റവും മോശം ലൈംഗിക വര്‍ണനകളുള്ള പുസ്തകത്തിനുള്ള അവാർഡ് ; ജെയിംസ് ഫ്രേയുടെ  കാതറീനയ്ക്ക്
763

ഏറ്റവും മോശം ലൈംഗിക വര്‍ണനകളുള്ള പുസ്തകത്തിനുള്ള  2018 -ലെ  അവാര്‍ഡ് പ്രഖ്യാപിച്ചു. അമേരിക്കന്‍ എഴുത്തുകാരന്‍ ജെയിംസ് ഫ്രേയുടെ കാതറീന എന്ന പുസ്തകമാണ് അവാർഡിനർഹമായത്. എ മില്ല്യണ്‍ ലിറ്റില്‍ പീസസ്  (A Million Little Pieces) എന്ന ഓർമ്മക്കുറിപ്പുകൾ കൊണ്ടുതന്നെ പ്രശസ്തിയാർജിച്ച എഴുത്തുകാരനാണ് ജെയിംസ് ഫ്രേ.

1993 മുതല്‍ എല്ലാ വര്‍ഷവും ഈ അവാര്‍ഡ് നല്‍കി വരുന്നുണ്ട്. ഫിക്ഷന്‍ എഴുത്തുകള്‍ക്കാണ് അവാര്‍ഡ്. അതായത് ഏറ്റവും മോശം ലൈംഗിക വര്‍ണനകളടങ്ങിയ കഥകള്‍ക്കോ നോവലുകള്‍ക്കോ അവാര്‍ഡ് ലഭിക്കും. ബെന്‍ ഓക്രി, ടോം വോള്‍ഫ് എന്നിവരൊക്കെ ഇതിന് മുമ്പ് ഈ അവാര്‍ഡ് വാങ്ങിയവരാണ്.

ഈ വര്‍ഷം അവസാന പട്ടികയിലെത്തിയവരെല്ലാം പുരുഷന്മാര്‍ തന്നെയാണ്. അതില്‍ തന്നെ ഹാരുകി മുറകാമിയുടെ നോവല്‍ കില്ലിങ് കമാന്‍ഡേറ്റര്‍ (Killing Commendatore), ഗെരാര്‍ഡ് വുഡ്വാര്‍ഡിന്‍റെ ദ പേപ്പര്‍ ലവേഴ്സ് (The Paper Lovers ), ഐറിഷ് നോവലിസ്റ്റ് ജൂലിയന്‍ ഗഫിന്‍റെ നോവല്‍ കണക്ട് (Connect) എന്നിവയെല്ലാം അവസാന പട്ടികയിലുണ്ടായിരുന്നു.

മദ്യത്തിനോടും മയക്കുമരുന്നിനോടുമുണ്ടായിരുന്ന എഴുത്തുകാരന്‍റെ ആസക്തിയും അന്നത്തെ അനുഭവവും അടങ്ങിയതായിരുന്നു പുസ്തകം. എന്നാല്‍, ഇതില്‍ പലതും ഫ്രേയുടെ അനുഭവങ്ങളല്ലെന്നും വെറും സങ്കല്‍പം മാത്രമാണെന്നുമായിരുന്നു എന്ന് പറഞ്ഞു ഈ പുസ്തകം നിരവധി വിവാദങ്ങൾക്ക് വഴിയൊരുക്കിയിട്ടുമുണ്ട്.

നിരവധി പുസ്തകങ്ങളോട് കിടപിടിച്ചാണ് അദ്ദേഹത്തിന്റെ കാതറീന അവാർഡ് കരസ്ഥമാക്കിയത്. പാരീസില്‍ വെച്ച് ഒരു അമേരിക്കന്‍ എഴുത്തുകാരനും നോര്‍വീജിയന്‍ മോഡലും തമ്മിലുടലെടുക്കുന്ന പ്രണയവും അവരുടെ ബന്ധവുമാണ് നോവലില്‍ അടങ്ങിയിട്ടുള്ളത്.  എഴുത്തിലെ വിവാദാസ്പദമായ ലൈംഗിക വർണ്ണനകളടങ്ങുന്ന ഭാഗങ്ങളുടെ എണ്ണം കൊണ്ടും, ദൈർഘ്യം കൊണ്ടും ഏറെ മുന്നിൽത്തന്നെയായിരുന്നു കാതറീന്റെ സ്ഥാനം.

ആണിന്‍റെ പ്രിവിലേജുകള്‍ നിറഞ്ഞ പുസ്തകമാണിതെന്നും വളരെ വൃത്തികെട്ട രീതിയിലാണ് എഴുത്തുകാരന്‍റെയും മോഡലിന്‍റെയും ബന്ധത്തെ വിശദീകരിച്ചിരിക്കുന്നത് എന്നുതുടണ്ടി നിരവധി വിമർശനങ്ങൾ പുസ്തകത്തെ ചൊല്ലി ഉയർന്നു വന്നിരുന്നു.

ഏതായാലും, ഈ അവാര്‍ഡ് ലഭിച്ചതില്‍ ഏറെ കടപ്പാടും സന്തോഷവുമുണ്ടെന്ന് ഫ്രേ പ്രതികരിച്ചു. 'തന്‍റെ കൂടെ അവസാന പട്ടികയിലെത്തിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങളും  ഫ്രേ  അറിയിച്ചു.

Read more

ഇസ്രയേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍: മൂന്ന് ആഴ്ച്ച കൂടി നീട്ടിയെന്ന് ഡോണൾഡ് ട്രംപ്

ഇസ്രയേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍: മൂന്ന് ആഴ്ച്ച കൂടി നീട്ടിയെന്ന് ഡോണൾഡ് ട്രംപ്

വാഷിംഗ്ടണ്‍: ഇസ്രയേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍ നീട്ടി. മൂന്നാഴ്ച്ചത്തേക്ക് കൂടി വെടിനിര്‍ത്തല്‍ നീട്ടിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോ

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: പെരമ്പൂരിൽ വിജയ്‌ക്ക് ജയസാധ‍്യതയെന്ന് ഡിഎംകെയുടെ വിലയിരുത്തൽ

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: പെരമ്പൂരിൽ വിജയ്‌ക്ക് ജയസാധ‍്യതയെന്ന് ഡിഎംകെയുടെ വിലയിരുത്തൽ

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ നിന്നും മത്സരിക്കുന്ന നടനും തമിഴക വെട്രി കഴകം അധ‍്യക്ഷനുമായ വിജയ് ജയിക്കാൻ സാധ‍്യതയുണ്ടെ

പശ്ചിമേഷ്യൻ സംഘർഷം; ഗർഭനിരോധന ഉറയുടെ വിലയും വർധിക്കും; 20 മുതൽ 30 ശതമാനം വരെ ഉയരും

പശ്ചിമേഷ്യൻ സംഘർഷം; ഗർഭനിരോധന ഉറയുടെ വിലയും വർധിക്കും; 20 മുതൽ 30 ശതമാനം വരെ ഉയരും

ക്വലാലംപുർ: പശ്ചിമേഷ്യൻ സംഘർഷം ആഗോള വിതരണ ശൃംഖലയെ ബാധിച്ചതിനെത്തുടർന്ന് ഗർഭനിരോധന ഉറകളുടെ വിലയിൽ 20 മുതൽ 30 ശതമാനം വരെ വർധനവുണ്ടായേക്കുമെന്